കാസര്‍കോട്: (www.evisionnews.in) കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും എതിര്‍ത്തുളള അഭിപ്രായ പ്രകടനത്തോട് സി.പി.ഐക്ക്താല്‍പര്യമില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനോട് സി.പി ഐക്ക് എതിര്‍പ്പില്ല. ഭാഷയും ചരിത്രവും പഠിക്കുന്നവര്‍ക്ക്് വിദേശഭാഷ എന്ന നിലയില്‍ സര്‍വകലാശാല ആവാം. സര്‍ക്കാറിന് പണമുണ്ടെങ്കില്‍ അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം. അറബിക് ഭാഷ പഠിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുവേണ്ട സൗകര്യങ്ങള്‍ സര്‍ക്കാരിന് ചെയ്ത് കൊടുക്കാവുന്നതാണ്.
പ്രശ്‌നം യു.ഡി.എഫില്‍ നേരത്തെയുണ്ടെന്നും തുടക്കം മുതല്‍ അത് പരിഹരിക്കേണ്ടായിരുന്നുവെന്നും കാനം പറഞ്ഞു. കേരളത്തില്‍ 16 സര്‍വകലാശാലകളുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യമോ മറ്റുവികസനമോ നടത്താതെ പണം ഇല്ല എന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുമതി കൊടുത്തത്് തെറ്റായിപ്പോയി. സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയുള്ള ധൃതി പിടിച്ച സര്‍ക്കാരിന്റെ നടപടിയാണിത്. ഹെല്‍ത്ത്് ടൂറിസം പോലെ എഡ്യൂക്കേഷന്‍ ടൂറിസമായി മാറ്റാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി.
keywords: arabic-university-kanam-rajan-ksd

Post a Comment
0 Comments