Type Here to Get Search Results !

Bottom Ad

കൂടെ നിന്നവരോട് നന്ദി പറഞ്ഞ് ദിഗ് വിജയിന്റെ രണ്ടാം ഭാര്യ അമൃതാ റായ്


ചെന്നൈ: (www.evisionnews.in) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ രണ്ടാം ഭാര്യ അമൃതാ റായ് തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി പരസ്യമായി രംഗത്തെത്തി. ഏറെക്കാലമായി ഇരുവരും പ്രണയവിവരങ്ങള്‍ക്ക് ഇതോടെ ശമനമാകുമെന്നും ഉറപ്പായി. നേരത്തേ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെയാണ് പ്രണയം പുറംലോകമറിഞ്ഞത്.

ഇരുവരും ഇപ്പോള്‍ അമേരിക്കയിലാണ്. അമൃത രാജ്യസഭാ ടിവിയില്‍നിന്ന് ലീവെടുത്താണ് അമേരിക്കയിലേക്കു പോയത്. അമൃത ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയാണ് ഇരുവരും വിവാഹിതരായ വിവരം അറിയിച്ചത്.

കഴിഞ്ഞ ഒന്നരവര്‍ഷക്കാലം കടുത്ത സമ്മര്‍ദങ്ങളുടേതായിരുന്നെന്നും അക്കാലത്തു കൂടെ നിന്നവരോടു നന്ദി പറയുന്നെന്നും അമൃതാ റായ് പോസ്റ്റില്‍ പറയുന്നു. സൈബര്‍ ക്രൈമിന്റെ ഇരയാണ് ഞാന്‍. എന്നെ പലരും മോശമായ കമന്റുകളും വാക്കുകളും ഉപയോഗിച്ചു അപഹാസ്യമാക്കി. ഇക്കാലമത്രയും ഞാന്‍ ഉദാത്തമായ നിശ്ബദതയിലായിരുന്നു. എന്റെ ജോലികളുമായി എന്നിലും ദിഗ് വിജയോടുള്ള സ്‌നേഹത്തിലും വിശ്വസിച്ചു മുന്നോട്ടു പോവുകയായിരുന്നു.

പലരും ഞങ്ങളുടെ പ്രായത്തെയാണ് ചൂണ്ടിക്കാട്ടിയത്. എനിക്കെന്റെ പ്രായമെത്രയാണെന്ന് അറിയാം. ഏതു പ്രായത്തില്‍ എന്തു ചെയ്യണമെന്നും എന്റെ യുക്തിയും വിവേകവും അനുസരിച്ചു തിരിച്ചറിയാനാകും. ആധുനികവും പുരോഗമനാത്മകവുമായ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂടുകള്‍ എന്റെ ജീവിതത്തെയും തിരഞ്ഞെടുപ്പുകളെയും നിര്‍ണയിക്കുന്നു. ഞാന്‍ പ്രണയത്തിനും സ്‌നേഹത്തിനും വേണ്ടിയാണ് ദിഗ് വിജയെ വിവാഹം ചെയ്തത്. ദിഗ് വിജയിന്റെ സ്വത്തുക്കള്‍ മക്കളുടെ പേരിലേക്കെഴുതിവയ്ക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നും അമൃത പോസ്റ്റില്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് അമൃത റായിയുമായുള്ള പ്രണയം ദിഗ് വിജയ് സമ്മതിച്ചത്. അമൃത റായിയും മുമ്പു വിവാഹം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് അവര്‍ ഇരുവരും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയത്. ആഷാ സിംഗായിരുന്നു ദിഗ് വിജയ് സിംഗിന്റെ ആദ്യഭാര്യ. 58 വയസുള്ളപ്പോള്‍ അവര്‍ കാന്‍സര്‍ ബാധിച്ചു രണ്ടു വര്‍ഷം മുമ്പു മരിച്ചു.
68ാം വയസില്‍ വീണ്ടും വിവാഹിതനായി. നാല്‍പത്തിനാലു വയസുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അമൃതറായിയാണ് വധു. ഒരു മാസം മുമ്പ് ചെന്നൈയിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്. 

keywords: amritha-digvijay-singh-america-x-congress-minister




Tags

Post a Comment

0 Comments

Top Post Ad

Below Post Ad