കാസര്‍കോട്:(www.evisionnews.in) മലയാള ഓണ്‍ലൈന്‍ മാധ്യമരംഗത്ത് പുതിയ പരീക്ഷണവുമായി ഇവിഷന്‍ ന്യൂസ് സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ അവാര്‍ഡുകളുടെ രണ്ടാം ഘട്ടത്തിന് ആവേശകരമായ ക്ലൈമാക്‌സ്. അഞ്ച് വാട്‌സ് അപ്പ് ഗ്രൂപ്പുകള്‍ മത്സരിച്ച സൗഹൃദ വിഭാഗത്തില്‍ മറ്റുഗ്രൂപ്പുകളെ ബഹുദൂരം പിന്നിലാക്കി രിഫായി ഉറുമി അഡ്മിനായ എക്‌സല്‍ ഫ്രണ്ട്‌സ് വിജയികളായി. ആകെ പോളായ വോട്ടില്‍ 81 ശതമാനവും എക്‌സല്‍ ഫ്രണ്ട്‌സ് നേടി.രണ്ടാം സ്ഥാനം ഷാകി ബോവിക്കാനം അഡ്മിനായ നല്ല കൂട്ടുകാര്‍ കരസ്ഥമാക്കി
സോഷ്യല്‍ മീഡിയ അവാര്‍ഡിന് മികച്ച പ്രതികരണമാണ് ഇവിഷന്‍ വായനക്കാരില്‍ നിന്ന് ലഭിച്ചത്. ആദ്യദിനം തൊട്ടേ ഫലങ്ങള്‍ മാറിമറിഞ്ഞ പോളിംഗിലെ അവസാന മൂന്നുദിനങ്ങളിലെ വോട്ടുകളാണ് നിര്‍ണ്ണായകമായത്. ഗ്രൂപ്പുകളുടെ വിജയത്തിന് വേണ്ടി വിവിധ അഡ്മിന്മാരുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും നേതൃത്വത്തില്‍ ഫേസ്ബുക്ക്, വാട്‌സ് അപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചരണവും സംഘടിപ്പിച്ചിരുന്നു. ജൂറിയോ പാനലോ വിധികര്‍ത്താക്കളാകാതെ പൂര്‍ണ്ണമായും വായനക്കാരുടെ മാത്രം വോട്ടുകളിലൂടെയാണ് മലയാളത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ അവാര്‍ഡുകളുടെ വിജയികളെ കണ്ടെത്തുന്നത്.

Post a Comment
0 Comments