Type Here to Get Search Results !

Bottom Ad

ഡോ: എംഎം ബഷീറിനെതിരെ സംഘപരിവാര്‍ ക്രോധം


കോഴിക്കോട്: (www.evisionnews.in) രാമായണമാസത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ രമായണപരമ്പരയെഴുതിയ പ്രമുഖ ഭാഷാപണ്ഡിതനും സാഹിത്യവിമര്‍ശകനപമായ എംഎം ബഷീറിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ തിരിയുന്നു.' രാമയണം ജീവിതസാരാമൃതം' എന്ന പേരിലാണ് ആറ് ഭാഗങ്ങളുള്ള പരമ്പരയെഴുതിയത് എന്നാല്‍ അഞ്ചാം ഭാഗം പ്രസിദ്ധീകരിച്ചതോടെ പരമ്പരയവസാനിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് മൂന്നിന് ശ്രീരാമന്റെ ക്രോധം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം പുറത്ത് വന്നതോടെയാണ് സംഘപരിവാറിവന്റെ ക്രോധം ബഷീറിനെതിരെ തിരിഞ്ഞത്. തുടര്‍ന്ന് ഫോണിലൂടെ തെറിവിളിയഭിഷേകമായിരുന്നു ബഷീറിന്റെ കാതില്‍ പതിച്ചത്. മുസ്ലീമായ തനിക്ക് ശ്രീരാമനെ വിമര്‍ശിക്കാന്‍ എന്തവകാശമെന്ന് ചോദിച്ചായിരുന്നു ഭീഷണി. ഈ എഴുപത്തഞ്ചാം വയസ്സിലാണ് തന്നെ മുസ്ലീമാക്കി ചുരുക്കിയതെന്നും ബഷീര്‍ വിലപിക്കുന്നു. ബഷീറിനെതിരെ മംഗളൂരുവിലെ ശ്രീരാമസേനയുടെ കോഴിക്കോട് എഡിഷനായ ഹനുമാന്‍ സേനയാണ് രണ്ടാം ഗേറ്റിലെ മാതൃഭൂമി പരിസരത്ത് പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഈ ഹനുമാന്‍ സേനയാണ് കോഴിക്കോട്ടെ കോഫി ക്ലബ് തകര്‍ത്ത് യുവതി-യുവാക്കളെ മംഗളൂരു പബ്ബ് മാതൃകയില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

Keywords: kozhokode-mm-basheer-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad