Type Here to Get Search Results !

Bottom Ad

ആസിഫ് വധം: രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ഉപ്പള (www.evisionnews.in): പൈവളിഗെ ബായിക്കട്ടയിലെ മുഹമ്മദ് ആസിഫിനെ (30) കന്യാനയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ കര്‍ണാടക ക്രൈബ്രാഞ്ച് അറസ്റ്റുചെയ്തു. പൈവളിഗെ അട്ടഗോളിയിലെ റഫീഖ് (26), പൈവളിഗെ ബായിക്കട്ടയിലെ പി. പത്മനാഭന്‍(24) എന്നിവരാണ് അറസ്റ്റിലായത്. 

കേസില്‍ നേരിട്ട് ബന്ധമുള്ള മൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലയാളികള്‍ സഞ്ചരിച്ച കാറും വെട്ടാനുപയോഗിച്ച വാളും പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലില്‍ നിന്ന് കൊലയാളി സംഘത്തിന്റെ തലവന്‍ മടിക്കേരി സ്വദേശി ഷൗക്കത്തലിയാണെന്ന് അന്വേഷണ സംഘത്തിന് തിരിച്ചറിഞ്ഞിരുന്നു. കൊലപാതകത്തിനുശേഷം ഒളിവില്‍കഴിയുന്ന മുഖ്യ സൂത്രധാരന്‍ ഇയാളെ പിടികൂടിയാല്‍ മാത്രമേ കൊലയുടെ വ്യക്തമായ ചിത്രം പുറത്തുവരൂവെന്നും പോലീസ പറഞ്ഞു.

ആഗസ്ത് 30 വൈകുന്നേരം അഞ്ച് മണിയോടെ കര്‍ണാടക കന്യാനിയില്‍ വെച്ചാണ് സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആസിഫിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തില്‍ കൂടെയുണ്ടായിരുന്ന സൂഹൃത്ത് പൈവളിഗെയിലെ റിയാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. റിയാസ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കേസ് സംബന്ധിച്ച് നിഗൂഢതകള്‍ നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണം കര്‍ണാടക സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടത്. ഈ മേഖലയിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.


Keywords; Kasaragod-news-paivalige-news-arrest-police-kanyana

Post a Comment

0 Comments

Top Post Ad

Below Post Ad