കാസര്‍കോട്: (www.evisionnews.in) നിറപറ ഭക്ഷ്യോല്പന്ന കമ്പനിയെ വട്ടം കറക്കുന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി. വി അനുപമ കാസര്‍കോട് ടൗണ്‍ സി. ഐയായിരുന്ന പരേതനായ ബാലസുബ്രമണ്യന്റെ മകള്‍. സുമാര്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് ബാലസുബ്രമണ്യന്‍ ടൗണ്‍ സി. ഐയായി സേവനമനുഷ്ടിച്ചത്.
മഞ്ചേരി സ്വദേശിയായ ഇദ്ദേഹം സര്‍വ്വീസിലായിരിക്കെ അകാലമരണം വരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ രമിണി ഗുരുവായൂര്‍ ദേവസ്വം എഞ്ചിനീയറാണ്. മലപ്പുറം ജില്ലയില്‍ മഞ്ചേരി പനമ്പാട് പറയരിക്കലാണ് ഇപ്പോള്‍ ടി. വി ചാനലുകളിലാകെ നിറഞ്ഞുനില്‍ക്കുന്ന ടി. വി. അനുപമ.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ നാലാം റാങ്കും സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും അനുപമ നേടിയിരുന്നു. കോഴിക്കോട് സബ് കലക്ടറായാണ് ആദ്യം നിയമിതയായത്. എഞ്ചിനിയര്‍ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയത്. മുന്‍രാഷ്ട്രപതി പ്രതിഭാദേവി പാട്ടീലിന്റെ ഉപദേശവും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചതും മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് അനുപമ പറയുന്നു.
നിറപറ കമ്പനിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിലൂടെയാണ് അനുപമ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതിന്റെ പേരില്‍ സത്യസന്ധയായ ഈ ഉദ്യോഗസ്ഥയെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കാനും അതിയായ ശ്രമം നടക്കുന്നുണ്ട്. ചില സിനിമാ നടികളും നിറപറയ്ക്കുവേണ്ടി അനുപമക്കെതിരെ തിരിഞ്ഞിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷാകമ്മീഷണറായി സ്ഥാനം കയറ്റം ലഭിച്ച് തിരുവനന്തപുരത്തെത്തിയ അനുപമയോട് സി. ഐ. ടി. യു ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി ചോദിച്ചതും വലിയ വിവാദമായിരുന്നു. നോക്കുകൂലിക്കെതിരെ അനുപമ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാലത്തെ പ്രമുഖ സി. ഐ. ടി. യു നേതാവിനെ പോലീസ് അറസ്റ്റു ചെയ്തതും വന്‍ വാര്‍ത്തയായിരുന്നു.
keywords: nirapara-ias-anupama-x-ci-police-dsughter

Post a Comment
0 Comments