Type Here to Get Search Results !

Bottom Ad

ഗള്‍ഫിലേക്ക് കൊടുത്തയച്ച പലഹാരപൊതിയില്‍ കഞ്ചാവ്; രണ്ടുപേര്‍ പിടിയില്‍


കാസര്‍കോട്: (www.evisionnews.in) ഗള്‍ഫിലേക്ക് കൊടുത്തയച്ച പലഹാര പൊതിയില്‍ കഞ്ചാവ് കണ്ട സംഭവത്തില്‍ രണ്ടുപേരെ ബദിയടുക്ക പോലീസ് കസ്റ്റഡിയില്‍ലെടുത്തു.  നെല്ലിക്കട്ട ചെന്നടുക്കയിലെ ഹനീഫയുടെ കയ്യിലാണ് ഖത്തറിലേക്ക് കൊണ്ടുപോകാനായി പഴംപൊരിയും അപ്പങ്ങളും അടങ്ങിയ പൊതി കൊടുത്തുവിട്ടത്. ഖത്തറിലെ ഹനീഫയുടെ സുഹൃത്തിനെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ അനുജനാണ് ഭക്ഷണപ്പൊതി ഇന്നലെ രാത്രി എട്ടരമണിക്ക് വീട്ടില്‍ എത്തിച്ചത്. ബാഗില്‍ വസ്ത്രങ്ങള്‍ക്കൊപ്പം പലഹാരപൊതിയും വെക്കാന്‍ കഴിയാത്തതിനാല്‍ അഴിച്ച് വേറൊരു രീതിയില്‍ പൊതിയാല്‍ ശ്രമിക്കുന്നതിനിടയിലാണ് പഴകിയ ബര്‍മുഡ കണ്ടെത്തിയത്. സംശയം തോന്നി ബര്‍മുഡ പരിശോധിച്ചപ്പോള്‍ അതിന്റെ കീശയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

സംഭവം ഉടന്‍ ബദിയടുക്ക പൊലീസിനെ അറിയിക്കുകയും പോലീസെത്തി ഇവ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഭക്ഷണപ്പൊതി കൊടുത്തയച്ച യുവാവിനേയും പോലീസ് പിടികൂടി. ബര്‍മുഡ കൊടുത്തയച്ച ആളെയും കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച്ച രാവിലെ ഖത്തറിലേക്ക് ഹനീഫ പോകാനിരുന്നതാണ്. പൊതി അഴിച്ചുനോക്കിയില്ലായിരുന്നുവെങ്കില്‍ ഹനീഫ വിമാനത്താവളത്തില്‍ കുടുങ്ങുമായിരുന്നു.

Keywords: kasaragod-

Post a Comment

0 Comments

Top Post Ad

Below Post Ad