കാസര്‍കോട്: (www.evisionnews.in) കൂഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണവും 12 ലക്ഷം രൂപയും കൊള്ളയടിച്ച സംഘത്തിലെ നാലുപേരെ ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തും സംഘവും തിരിച്ചറിഞ്ഞതായി സൂചന. ഇവരെ ഉടന്‍ വലയിലാക്കും.
ആറില്‍ കൂടുതല്‍ പേര്‍ കേസില്‍ പ്രതികളായേക്കും. തിരിച്ചറിഞ്ഞ നാലുപേരുടേയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. കവര്‍ച്ചാ സംഘത്തിന്റെ ഒളിത്താവളത്തെ കുറിച്ചും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ലഹരിക്കടിമകളായ ഒരു സംഘമാണ് ബാങ്ക് കൊള്ളയടിച്ചത്. ഇവര്‍ സ്ഥിരമായി വീടുകളില്‍
എത്താറില്ല. അതേസമയം സംഘതലവന്‍ കവര്‍ച്ചക്ക് മുന്ന് ദിവസം മുമ്പ് തന്നെ നാടു വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. മുജീബ് എന്ന് പേരുള്ള ഒരാളടക്കം നാലുപേരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ചെര്‍ക്കളയില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ച് ലക്ഷം രൂപ പിടിച്ചുപറിച്ച കേസിലും മുജീബ് അറസ്റ്റിലായിരുന്നു.
ബാങ്കിന് സമീപത്തെ ഒരു പെയിന്റിങ് തൊഴിലാളി നാലുപേര്‍ അസ്വാഭാവികമായും പരിഭ്രാന്തികാട്ടിയും ബൈക്കില്‍ ചാടിക്കയറി മറയുന്നത് കണ്ടിരുന്നു. തൊട്ടടുത്ത വീട് പെന്റടിക്കുന്നതിനിടയിലാണ് ഇയാള്‍ ഓടിയെത്തിയത്. ഇയാളെ കത്തികാട്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബൈക്കുകള്‍ സ്ഥലം വിട്ടത്. ഇയാളില്‍നിന്ന് കൂടുതല്‍ മൊഴിയെടുത്തപ്പോള്‍ കൊള്ളയുടെ ചിത്രം അന്വേഷണസംഘം ചികഞ്ഞെടുത്തത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊള്ള നടത്തിയത്.
ഇവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇവര്‍ സഞ്ചരിച്ച ബൈക്കും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് എരിയാലില്‍ നിന്നും ഗുജറാത്തിലേക്ക് നാടുവിട്ട ഒരാളുടേതാണ് ബൈക്കെന്ന് സംശയിക്കുന്നു. ആര്‍.ടി.ഒ നല്‍കിയ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ വ്യക്തതയുള്ള ചിത്രങ്ങളുണ്ടായിരുന്നില്ല.
അതേസമയം കവര്‍ച്ചക്ക് ശേഷം സ്വര്‍ണ്ണം ഒരജ്ഞാത കേന്ദ്രത്തില്‍ സൂക്ഷിച്ച ശേഷം പണവുമായി വെവ്വേറെയാണ് സംഘാംഗങ്ങള്‍ ഒളിവില്‍ പോയത്. കവര്‍ച്ചപ്പണം ആഡംബര ഹോട്ടലില്‍ താമസിച്ച് ധൂര്‍ത്തടിച്ച്‌സുഖലോലുപത ജീവിതശൈലിയാക്കിയവരാണ് കവര്‍ച്ചക്കാര്‍. ഇവരുടെ നീക്കങ്ങള്‍ അറിയാന്‍ ബന്ധുക്കളെ പിടികൂടി ചോദ്യം ചെയ്യാനും പോലീസിന് നീക്കമുണ്ട്. രണ്ടുദിവസത്തിനകം പ്രതികളെയും സ്വര്‍ണവും കണ്ടെത്താനാകുമെന്ന് പൊലീസ് പ്രത്യാശപ്രകടിപ്പിച്ചു.
അതിനിടെ കവര്‍ച്ച സംഘത്തില്‍പെട്ട ഒരാളെ മംഗലാപുരത്ത് കൊണ്ടുവിട്ട അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഒരു ലാന്‍സര്‍ കാറും പോലീസ് ബന്തബസ്ഥിലാക്കിയിട്ടുണ്ട്. തളങ്കര സ്വദേശിയുടേതാണ് വെള്ള ലാന്‍സര്‍ കാര്‍. ഇയാള്‍ നേരത്തെ എരിയാലിലായിരുന്നു താമസം.കൊള്ള സംഘത്തില്‍പെട്ട മശൂഖെന്ന യുവാവിനെ മംഗലാപുരത്തേക്ക് കയറ്റിവിടാനാണ് കാറുടമ ശ്രമിച്ചത്. ഈ കാറുടമയും മറ്റ് രണ്ട് പേരുമാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. കവര്‍ച്ചക്കാരെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതിന് ഇവരും കേസില്‍ പ്രതികളാകും.

keywords: bank-kudlu-four-known-police-investigate

Post a Comment
0 Comments