Type Here to Get Search Results !

Bottom Ad

പൊവ്വല്‍ ചാല്‍ക്കര പാലം തുറന്ന് കൊടുത്തു

പൊവ്വല്‍: (www.evisionnews.in) മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ പൊവ്വല്‍ രണ്ടാം വാര്‍ഡില്‍പെട്ട ചാല്‍ക്കര മദനീനഗര്‍ പാലം എം. എല്‍. എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എം. എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 88 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. 

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. ഭവാനി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പ്രസിഡണ്ട് ബി. എം. പ്രദീപ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ബാത്തിഷ പൊവ്വല്‍ സ്വാഗതം പറഞ്ഞു. അസി. എഞ്ചിനിയര്‍ കെ. രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് എം. മാധവന്‍, വി. പ്രേമാവതി, കെ. എന്‍. ഹനീഫ, എം. എസ് മുഹമ്മദ് കുഞ്ഞി, റുഖിയ അബുബക്കര്‍, സുഗതകുമാരി, പി. ബാലകൃഷ്ണന്‍, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര, എം അബ്ദുള്ള കുഞ്ഞി ഹാജി, എ. പി. ഹസൈനാര്‍, പുതിയവളപ്പ്, അബ്ദുല്‍ ഖാദര്‍, ടി. ഡി. ഹസ്സന്‍ ബസരി, എന്നിവര്‍ സംസാരിച്ചു.

keywords: povval-chalkara-bridge-k-kunghiraman-mla




Post a Comment

0 Comments

Top Post Ad

Below Post Ad