കാഞ്ഞങ്ങാട്: (www.evisionnews.in) എ. ടി. എം കവര്‍ച്ചക്കാരന്‍ മുന്‍കാലകുറ്റം ഏറ്റുപറഞ്ഞപ്പോള്‍ വെട്ടിലായത് ബാങ്ക് ഉദ്യോഗസ്ഥരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥന്‍. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന പോലീസ് നടപടി ഇതോടെ പുതിയ വിവാദത്തിലായി.
2014ജൂണില്‍ ഉദിനൂരിലെ ഗ്രാമീണ്‍ ബാങ്കിന്റെയും കാഞ്ഞങ്ങാട് എസ. ബി. ടിയുടെയും എ. ടി. എമ്മുകളില്‍ കവര്‍ച്ച നടന്നിരുന്നു. പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കവര്‍ച്ചക്ക് തുമ്പാക്കാനായില്ല. അങ്ങനെയാണ് കുറ്റപത്രത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരെതന്നെ പ്രതികളാക്കാന്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ തീരുമാനിച്ചത്. ഇതിന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മേലൊപ്പുമുണ്ടായിരുന്നു. കുറ്റപത്രമനുസരിച്ച കാഞ്ഞങ്ങാട് എസ്. ബി. ടി. ശാഖയിലെ അസി. മാനേജര്‍ സി. കെ. ലാസര്‍, കാഷ്യര്‍ കൃഷ്ണന്‍, പ്യൂണ്‍ മഹാലിങ്കന്‍ എന്നിവര്‍ പ്രതികളാവുകയും ചെയ്തു.
കൊല്ലമൊന്ന് കഴിഞ്ഞപ്പോഴാണ് ഇക്കഴിഞ്ഞ ആഗസ്തില്‍ ബദിയഡുക്ക എ. ടി. എം കവര്‍ച്ചയുമായി ബന്ധപ്പെട്ട ടെക്‌നീഷ്യന്‍ ആലുവ സ്വദേശി വിനോദ് പിടിയിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഉദിനൂരിലെയും കാഞ്ഞങ്ങാട്ടെയും എ. ടി. എമ്മില്‍ കവര്‍ച്ച നടത്തിയത് താനാണെന്ന് സമ്മതിച്ചത്. ഇതോടെ കവര്‍ച്ചയുടെ തിരക്കഥയാകെ മാറ്റിയെഴുതാനിരിക്കുകയാണ് കാഞ്ഞങ്ങാട് പോലീസ്. കുറ്റപത്രം സമര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടാകും.
keywords: atm-bank-workers-police-arrest

Post a Comment
0 Comments