ജയ്പൂര്‍: (www.evisionnews.in) രാജസ്ഥാനില്‍ നൈറ്റ് പാര്‍ട്ടിക്കിടെയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 27 പേര്‍ അറസ്റ്റില്‍. പ്രമുഖ നര്‍ത്തകിയായ ഭവാനി സപേരയുടെ മകന്‍ ഗുലാബോയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭവാനി സപേരയുടെ ഫാം ഹൗസില്‍ വച്ചാണ് പാര്‍ട്ടി നടന്നത്.
ഗുലാബോയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നും മയക്കുമരുന്നും മദ്യവും പാര്‍ട്ടിയില്‍ വിതരണം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ഫിന്‍ലന്‍ഡ് സ്വദേശിനിയായ യുവതിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായവരെല്ലാം കൗമാരപ്രായക്കാരാണെന്നും എല്ലാവരും മദ്യപിച്ച് ലക്കുകെട്ട് വസ്ത്ര ഭാഗങ്ങള്‍ മാറിമറിഞ്ഞ നിലയിലായിരുന്നു. സ്ഥലത്തുനിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് വസ്തുക്കള്‍ പരിശോധനയ്ക്ക അയച്ചു. ഇവിടെ പാര്‍ട്ടിക്കിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, പരിപാടിയില്‍ മകന്‍ എങ്ങനെയാണ് ഉള്‍പ്പെട്ടതെന്ന് അറിയില്ലെന്ന് ഭവാനി പ്രതികരിച്ചു. വിദേശവനിതയുമായി മകന് ബന്ധമില്ല. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് പോവുകയാണെന്നാണ് തന്നോട് പറഞ്ഞതെന്നും ഭവാനി പറഞ്ഞു.
keywords: night-party-supera-police-arrest-son

Post a Comment
0 Comments