ചെമ്മനാട് (www.evisionnews.in): കാസര്‍കോട് സബ്ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ ഒരു ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. ചെമ്മനാട് സ്‌കൂളിലെ പവനാണ് ദഖീറത്തിനെതിരെ ഗോളടിച്ചത്.
ഹഫീസിന്റെ നേതൃത്വത്തില്‍ വസീം, റഈസ്, നബീല്‍, കബീല്‍, അല്‍ത്താഫ്, റിസ് വാന്‍, സാജി, തൗഫീഖ്, നിദാല്‍, അനസ്, അംറു, റസീന്‍, നിഖില്‍, മെഹ്‌റൂഫ്, നാഫിഅ് എന്നിവരാണ് ചെമ്മനാട് സ്‌കൂളിന് വേണ്ടി കളിക്കളത്തിലിറങ്ങിയത്. സഹീര്‍, സ്വഫ് വാന്‍, മന്‍ഷീര്‍ എന്നിവരാണ് പരിശീലനം നല്‍കിയത്.
Keywords: Kasragod-news-football-chemnad

Post a Comment
0 Comments