Type Here to Get Search Results !

Bottom Ad

ദേശീയ പണിമുടക്ക്: കാസര്‍കോട് ജില്ല സ്തംഭിച്ചു


കാസര്‍കോട്: (www.evisionnews.in) ദേശീയ പണിമുടക്ക് കാസര്‍കോട് ജില്ലയിലും പൂര്‍ണ്ണം. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലാ ആസ്ഥാനത്തും നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും വിവിധ പഞ്ചായത്ത കേന്ദ്രങ്ങളിലും പ്രകടനവും പൊതു യോഗവും നടത്തി. 

സി. പി. എം- ബി. ജെ. പി സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ഹോസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിതികളില്‍ പ്രകടനവും പൊതുയോഗവും നടന്നില്ല.

കാസര്‍കോട് നടന്ന തൊഴിലാളി പ്രകടനത്തില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ അണിനിരന്നു. രാവിലെ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് സംയുക്ത തൊഴിലാളി പ്രകടനം ആരംബിച്ചത്. പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗത്തില്‍ സി. ഐ. ടി. യു സംസ്ഥാന സെക്രട്ടറി പി. രാഘവന്‍, ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ, ടി. കെ. രാജന്‍, കെ. പി. മുഹമ്മദ് അഷ്‌റഫ്, കരിവെള്ളൂര്‍ വിജയന്‍, ആര്‍. വിജയകുമാര്‍, കെ. വി ദാമോദരന്‍, ടി. കൃഷ്ണന്‍, സുബൈര്‍ പടുപ്പ് എന്നിവര്‍ പ്രസംഗിച്ചു.



keywords: naitonal-strike-in-kasaragod-2015

Post a Comment

0 Comments

Top Post Ad

Below Post Ad