യു.കെ യൂസഫ്
മറ്റു സംസ്ഥാനങ്ങളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ റോഡ് താണ്ടാന്‍ പറ്റുമ്പോള്‍ ഇവിടെ 10 കിലോമീറ്റര്‍ പോലും പിന്നിടാനന്‍ പറ്റുന്നില്ല. അത്യാസന്ന ഘട്ടത്തില്‍ പോകുന്ന ആംബുലന്‍സുകളിലുള്ള രോഗികള്‍ പകുതി വഴിക്ക് തന്നെ മരിച്ചുപോയ എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരോഗ്യമുള്ളവര്‍ നടവേദനകൊണ്ട് നിത്യരോഗികളായി മാറുന്ന കാഴ്ച്ചയും ഇവിടെ മാത്രം. ഇതിമുപുറമേയാണ് മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ മണിക്കൂറുകളോളമുള്ള ഉപരോധങ്ങളും.
ഈ റോഡിനെ ശോച്യതയെപ്പറ്റി ബന്ധപ്പെട്ടവരോട് ചോദിക്കുമ്പോള്‍ മഴയെ പഴിചാരുകയാണ് പതിവ്. വര്‍ഷത്തില്‍ ആറുമാസമുള്ള മഴ കാസര്‍കോട് ജില്ലയില്‍ മാത്രമല്ലല്ലോ. സംസ്ഥാനത്തെ ഇതര ജില്ലകളിലും കര്‍ണാടകയിലും ഗോവയിലും മറ്റു സംസ്ഥാനങ്ങളിലും ഇതേ കാലാവസ്ഥയും മഴയും തന്നെയാണ്. എന്നിട്ട് എന്തുകൊണ്ടാണ് അവിടെയില്ലാത്ത റോഡ് തകര്‍ച്ച ഇവിടെ മാത്രം?
ഇതിന്റെ പേരില്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. ഈ സന്ദര്‍ഭം ഉപയോഗിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ ചെയ്തതു പോലെ. ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുകയാണ് അഭികാമ്യം. ഏറ്റവും മികച്ചയിനം റബ്ബര്‍ മിശ്രിതം ചേര്‍ത്ത ടാറോ 7.5സ.മിക്ക് പകരം 10 സെമി കനത്തില്‍ നല്ല രീതിയില്‍ റോഡ് നിര്‍മ്മിച്ചാല്‍ ചുരുങ്ങിയ പക്ഷം അഞ്ച് വര്‍ഷമെങ്കിലും ഇത് നിലനില്‍ക്കും. അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിനുള്ളില്‍ റോഡ് തകരുന്ന അവസ്ഥ നമുക്ക് കാണേണ്ടിവരുമെന്ന് ഉറപ്പാണ്. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന എല്ലാ മരങ്ങളും അല്ലെങ്കില്‍ ശിഖരങ്ങളും വെട്ടി മാറ്റുകയും റോഡരികിലെ കേബിള്‍ കുഴി കുഴിക്കുന്ന പ്രവൃത്തിക്ക് ബദല്‍ സംവിധാനം ഉണ്ടാക്കുകയും റോഡിനിരുവശത്തും ഡ്രൈനേജ് സംവിധാനം പ്രാവര്‍ത്തികമാക്കുകയും റോഡ് നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരനുമായി റോഡ് സുരക്ഷയിന്മേല്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേയ്ക്കുള്ള ഗ്യാരന്റി എഴുതി വാങ്ങുകയും വേണം. കൂടാതെ ചെക്ക്‌പോസ്റ്റുകളിലൂണ്ടാകുന്ന സ്ഥിരമായ ബ്ലോക്കുകള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള സംവിധാനവും ഉണ്ടായേതീരു..
keywords: nh-kumbala-manglore-accident-death-increase
കാസര്‍കോട്: (www.evisionnews.in) ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പത്തോളം വിലപ്പെട്ട ജീവനുകളാണ് കുമ്പള മുതല്‍ കുഞ്ചത്തൂര്‍ വരെയുള്ള നാഷണല്‍ ഹൈവേയെന്ന പാതാളത്തില്‍ വീണുടഞ്ഞത്്. ഇന്ത്യയില്‍ തന്നെ ഏറ്റവും തരംതാണ ഹൈവേയും ഏറ്റവും കൂടുതല്‍ അപകടവും അപകടമരണവും ആവര്‍ത്തിക്കുന്നത് കുമ്പള മുതല്‍ തലപ്പാടി വരെയുള്ള 20 കിലോമീറ്ററിടയിലാണെന്ന വസ്തുത എത്ര പേര്‍ക്കറിയാം? ഇതിനൊരു മാറ്റം വേണ്ടേ?
മറ്റു സംസ്ഥാനങ്ങളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ റോഡ് താണ്ടാന്‍ പറ്റുമ്പോള്‍ ഇവിടെ 10 കിലോമീറ്റര്‍ പോലും പിന്നിടാനന്‍ പറ്റുന്നില്ല. അത്യാസന്ന ഘട്ടത്തില്‍ പോകുന്ന ആംബുലന്‍സുകളിലുള്ള രോഗികള്‍ പകുതി വഴിക്ക് തന്നെ മരിച്ചുപോയ എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരോഗ്യമുള്ളവര്‍ നടവേദനകൊണ്ട് നിത്യരോഗികളായി മാറുന്ന കാഴ്ച്ചയും ഇവിടെ മാത്രം. ഇതിമുപുറമേയാണ് മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ മണിക്കൂറുകളോളമുള്ള ഉപരോധങ്ങളും.
ഈ റോഡിനെ ശോച്യതയെപ്പറ്റി ബന്ധപ്പെട്ടവരോട് ചോദിക്കുമ്പോള്‍ മഴയെ പഴിചാരുകയാണ് പതിവ്. വര്‍ഷത്തില്‍ ആറുമാസമുള്ള മഴ കാസര്‍കോട് ജില്ലയില്‍ മാത്രമല്ലല്ലോ. സംസ്ഥാനത്തെ ഇതര ജില്ലകളിലും കര്‍ണാടകയിലും ഗോവയിലും മറ്റു സംസ്ഥാനങ്ങളിലും ഇതേ കാലാവസ്ഥയും മഴയും തന്നെയാണ്. എന്നിട്ട് എന്തുകൊണ്ടാണ് അവിടെയില്ലാത്ത റോഡ് തകര്‍ച്ച ഇവിടെ മാത്രം?
ഇതിന്റെ പേരില്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. ഈ സന്ദര്‍ഭം ഉപയോഗിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ ചെയ്തതു പോലെ. ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുകയാണ് അഭികാമ്യം. ഏറ്റവും മികച്ചയിനം റബ്ബര്‍ മിശ്രിതം ചേര്‍ത്ത ടാറോ 7.5സ.മിക്ക് പകരം 10 സെമി കനത്തില്‍ നല്ല രീതിയില്‍ റോഡ് നിര്‍മ്മിച്ചാല്‍ ചുരുങ്ങിയ പക്ഷം അഞ്ച് വര്‍ഷമെങ്കിലും ഇത് നിലനില്‍ക്കും. അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിനുള്ളില്‍ റോഡ് തകരുന്ന അവസ്ഥ നമുക്ക് കാണേണ്ടിവരുമെന്ന് ഉറപ്പാണ്. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന എല്ലാ മരങ്ങളും അല്ലെങ്കില്‍ ശിഖരങ്ങളും വെട്ടി മാറ്റുകയും റോഡരികിലെ കേബിള്‍ കുഴി കുഴിക്കുന്ന പ്രവൃത്തിക്ക് ബദല്‍ സംവിധാനം ഉണ്ടാക്കുകയും റോഡിനിരുവശത്തും ഡ്രൈനേജ് സംവിധാനം പ്രാവര്‍ത്തികമാക്കുകയും റോഡ് നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരനുമായി റോഡ് സുരക്ഷയിന്മേല്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേയ്ക്കുള്ള ഗ്യാരന്റി എഴുതി വാങ്ങുകയും വേണം. കൂടാതെ ചെക്ക്‌പോസ്റ്റുകളിലൂണ്ടാകുന്ന സ്ഥിരമായ ബ്ലോക്കുകള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള സംവിധാനവും ഉണ്ടായേതീരു..
keywords: nh-kumbala-manglore-accident-death-increase

Post a Comment
0 Comments