കാഞ്ഞങ്ങാട്:(www.evisionnews.in) കൊളവയല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍ (60) ഉള്‍പെടെ ആറ് സി. പി. എം പ്രവര്‍ത്തകരെ വധശ്രമക്കേസില്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
വിപിന്‍ കാറ്റാടി (27), രാജീവന്‍ (34), ലക്ഷ്മണന്‍ (28), സുരേഷ് (29), ജയന്‍ (27) എന്നിവരും കുമാരനുമടക്കമുള്ളവര്‍ വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊളവയലിലെ കെ.ബി. സുനില്‍കുമാറിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊളവയലിലെ ശ്രീജിത്തിനെ അക്രമിച്ച കേസിലും പ്രതികളാണ് റിമാന്റിലായവര്‍.
keywords: kolavayal-cpm-citu-remanded

Post a Comment
0 Comments