മംഗളൂരു: (www.evisionnews.in) രണ്ടാഴ്ച്ചമുമ്പ് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ മുന്നംഗ സംഘം കാറിടിച്ച് വീഴ്ത്തി വടിവാള്‍കൊണ്ട് വെട്ടിക്കൊന്നു. ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചെമ്പുഗുഡ്ഡെയില്‍ വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയകൊല നടന്നത്.
2004-ല്‍ ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ യതീഷ് പൂജാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ലാന്‍സി ഡിസൂസ (32)യാണ് മരിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെള്ള സ്വിഫ്റ്റ് കാറിലെത്തിയ മൂവര്‍സംഘം ഡിസൂസയെ ഇടിച്ചുവീഴ്ത്തി കൈവെട്ടി നീക്കിയ ശേഷം തല വെട്ടിപ്പിളര്‍ക്കുകയായിരുന്നു. കൊലയ്ക്കു ശേഷം അക്രമികള്‍ കാറും ആയുധങ്ങളും സ്ഥലത്ത് ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.
Keywords: Karnataka-manglore-news-ullal-police-station-case-murder-case-

Post a Comment
0 Comments