Type Here to Get Search Results !

Bottom Ad

ഗള്‍ഫിലേക്ക് കൊടുത്തയച്ച പലഹാരപൊതിയില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവം: ഒരാള്‍ അറസ്റ്റില്‍


ബദിയടുക്ക (www.evisionnews.in): ഗള്‍ഫിലേക്ക് കൊടുത്തയച്ച പലഹാര പൊതിയില്‍ കഞ്ചാവ് കണ്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നെല്ലിക്കട്ട കൊയര്‍കൊച്ചിയിലെ അബ്ദുല്‍ നൗഷാദി (36) നെയാണ് ബദിയടുക്ക പോലീസ് അറസ്റ്റുചെയ്തത്.

നെല്ലിക്കട്ട ചെന്നടുക്കയിലെ ഹനീഫയുടെ കയ്യിലാണ് ഖത്തറിലേക്ക് കൊണ്ടുപോകാനായി പഴംപൊരിയും അപ്പങ്ങളും അടങ്ങിയ പൊതി കൊടുത്തുവിട്ടത്. ഖത്തറിലെ ഹനീഫയുടെ സുഹൃത്തിനെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ അനുജനാണ് ഭക്ഷണപ്പൊതി ബുധനാഴ്ച രാത്രി എട്ടരമണിക്ക് വീട്ടിലെത്തിച്ചത്. ബാഗില്‍ വസ്ത്രങ്ങള്‍ക്കൊപ്പം പലഹാരപൊതിയും വെക്കാന്‍ കഴിയാത്തതിനാല്‍ അഴിച്ച് വേറൊരു രീതിയില്‍ പൊതിയാല്‍ ശ്രമിക്കുന്നതിനിടയിലാണ് പഴകിയ ബര്‍മുഡ കണ്ടെത്തിയത്. സംശയം തോന്നി ബര്‍മുഡ പരിശോധിച്ചപ്പോള്‍ അതിന്റെ കീശയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവം ഉടന്‍ ബദിയടുക്ക പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി ഇവ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഖത്തറിലേക്ക് ഹനീഫ പോകാനിരുന്നതാണ്.


Keywords: Kasaragod-badiyadukka-nellikkatta-police-Kanjavu-food-pack

Post a Comment

0 Comments

Top Post Ad

Below Post Ad