Type Here to Get Search Results !

Bottom Ad

ട്രെയിന്‍ വരുന്നതിനിടെ പാളം കടക്കാന്‍ ശ്രമിച്ചത് തടഞ്ഞ സ്റ്റേഷന്‍ മാസ്റ്ററെ മര്‍ദ്ദിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കുമ്പള (www.evisionnews.in): ട്രെയിന്‍ വരുന്നതിനിടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചത് തടഞ്ഞ സ്റ്റേഷന്‍ മാസ്റ്ററെ മര്‍ദ്ദിച്ചതിന് രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്തു. കുമ്പള റെയില്‍വെയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ മനോജിന്റെ പരാതിയില്‍ മംഗളൂരുവിലെ കോളജ് വിദ്യാര്‍ത്ഥികളായ ആരിക്കാടി സ്വദേശി മുഹമ്മദ് ഷരീഫ്(19), മൊഗ്രാലിലെ മൂസാബിര്‍ (20) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ട്രെയിന്‍ വരുന്നതിനിടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റേഷന്‍മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ തടയുകയായിരുന്നു. എന്നാല്‍ തടഞ്ഞതില്‍ പ്രകോപിതരായ കുട്ടികള്‍ സ്റ്റേഷന്‍ മാസ്റ്ററെ ചീത്തവിളിക്കുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു. കൈയിലുണ്ടായിരുന്ന പച്ച ഫഌഗും പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു. ബഹളമായതോടെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘര്‍ഷത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Keywords: Kasaragod-news-police-case-attack-station-master-train-arrest-two-stud

Post a Comment

0 Comments

Top Post Ad

Below Post Ad