ന്യൂഡല്‍ഹി (www.evisionnews.in): സെക്‌സ് ബോംബ് സണ്ണി ലിയോണ്‍ പുതിയ വിവാദത്തിലേക്ക്. ലോകം ഉറ്റുനോക്കുന്ന നടിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ തുടങ്ങി. അശ്ലീലത പടര്‍ത്തുന്ന നടി ഇന്ത്യ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ. സമരവേദി ഡല്‍ഹി ജന്തര്‍മന്തറിലാണ്.
സണ്ണി ലിയോണ്‍ രാജ്യം വിടണം, രാജ്യത്ത് അശ്ലീലത പടര്‍ത്തരുത്' എന്നെഴുതിയ ഫഌക്‌സ് വച്ചാണ് സാമൂഹ്യ പ്രവര്‍ത്തകരെന്നവകാശപ്പെടുന്ന ചിലര്‍ ധര്‍ണ നടത്തുന്നത്. സണ്ണി ലിയോണിനെതിരെ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്ന പേരില്‍ പ്രതിഷേധ ധര്‍ണയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സണ്ണി ലിയോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഡല്‍ഹി വുമണ്‍ കമ്മീഷണന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ബര്‍ഖാ സിങ് സിപിഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സണ്ണിയുടെ പരസ്യങ്ങള്‍ക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. അഭിനയിച്ച് ഗര്‍ഭനിരോധന ഉറയുടെ ഒരു പരസ്യമുണ്ട്. ഇത് ടെലിവിഷനിലും പത്രങ്ങളിലും വരുന്നത് ബലാത്സംഗക്കേസുകള്‍ വര്‍ധിപ്പിക്കും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദന ശക്തിയെ നശിപ്പിക്കുകയും ചെയ്യും എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
സണ്ണി ലിയോണ്‍ അഭിനയിക്കുന്ന അത്യധികം സദാചാര വിരുദ്ധമായ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പിന്‍വലിക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു. ഇതിനെരിരെയുള്ള സണ്ണിയുടെ പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അധികാരത്തിലിരിക്കുന്നവര്‍ പാവപ്പെട്ടവര്‍ക്ക് സഹായം ചെയ്തു നല്‍കാതെ അവരുടെ സമയവും ഊര്‍ജവും തനിക്കുമേലല്‍ പ്രയോഗിക്കുന്നതില്‍ വിഷമമുണ്ടെന്നാണ് സണ്ണി പ്രതികരിച്ചത്.
Keywords: National-news-sunnyleon-quit-india-delhi-protest

Post a Comment
0 Comments