Type Here to Get Search Results !

Bottom Ad

തലപ്പാടിയില്‍ കട കുത്തിത്തുറന്ന് കവര്‍ച്ച; കൊലക്കേസ് പ്രതി പിടിയില്‍

തലപ്പാടി (www.evisionnews.in): കട കുത്തിത്തുറന്ന് പണവും മൊബൈല്‍ഫോണുകളും കവര്‍ന്ന സംഭവത്തില്‍ കൊലക്കേസുകളുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. മംഗളുരു കസബ ബങ്കരയിലെ മുഹമ്മദ് സുബൈര്‍ (28)ആണ് അറസ്റ്റിലായത്. ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കെ.സി.നഗറിലുള്ള തലപ്പാടി ദേവിനഗറിലെ സുധാകര ഷെട്ടിയുടെ കടയില്‍ നിന്നും 2,21,500 രൂപയും ഏഴ് മൊബൈല്‍ ഫോണുകളും ഫാനുകളും കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. 

2012ല്‍ മംഗളുരു അഡിയാര്‍ കണ്ണൂരിലെ അബ്ദുല്‍ റഹ്്മാന്‍ വധക്കേസിലും മംഗളുരു സൗത്ത്, നോര്‍ത്ത് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുകളിലും പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.


Keywords; Kasaragod-news-thalappadi-ullal-case-arrest-murder

Post a Comment

0 Comments

Top Post Ad

Below Post Ad