Type Here to Get Search Results !

Bottom Ad

കലബുര്‍ഗി കൊലക്കേസ്: രാമ സേനാ നേതാവ് പ്രസാദിനെ ജാമ്യത്തില്‍വിട്ടു


മംഗളൂരു (www.evisionnews.in); ഡോ എംഎം കലബുര്‍ഗി കൊലക്കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത രാമസേനാ നേതാവ് പ്രസാദ് അത്താവറിനെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. കലബുര്‍ഗിയുടെ കൊലയെ ന്യായീകരിച്ച് ഫേസ് ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തതിനാണ് സൈബര്‍നിയമ പ്രകാരം പ്രസാദിനെ അറസ്റ്റുചെയ്തത്. 

മംഗളൂരു ജില്ലാ ക്രൈ ഇന്റലിജന്‍സ് ബ്യൂറോ ആണ് യുവാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ചോദ്യം ചെയ്യലില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം രാമസേന നേതാവ് നിഷേധിച്ചു. ഫേസ് ബുക്ക് താന്‍ കുറച്ചു ദിവസങ്ങളായി ഉപയോഗിക്കാറില്ലെന്നും വര്‍ഷങ്ങളായി വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണെന്നും കലബുര്‍ഗിയുടെ കൊലയില്‍ തനിക്ക് പങ്കില്ലെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. 2009ലെ കുപ്രസിദ്ധമായ പബ്ബാക്രമണ കേസിലെ പ്രതിയാണ് പ്രസാദ് അത്താവര്‍.


Keywords; karnatka-manglore-news-arrest-prasad-facebook-post-case

Post a Comment

0 Comments

Top Post Ad

Below Post Ad