Type Here to Get Search Results !

Bottom Ad

1.2 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി പിടിയില്‍


ഉപ്പള (www.evisionnews.in): 1.2 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി പിടിയിലായി. കൈക്കമ്പയിലെ മുഹമ്മദ് നിയാസിനെ (34) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മണ്ണംകുഴി മൈതാനത്ത് വെച്ചാണ് മഞ്ചേശ്വരം എസ്.ഐ പി. പ്രമോദും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

നേരത്തെ ഉള്ളാള്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയില്‍ നിയാസിന്റെ വീടിന്റെ പിറകില്‍ നിന്ന് എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. മംഗലാപുരം, മണിപ്പാല്‍ ഭാഗങ്ങളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നത് ഉപ്പളയിലെ സംഘമാണെന്നാണ് കരുതപ്പെടുന്നത്. മുഹമ്മദ് നിയാസിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.


Keywords: Kasaragod-news-kanjavu-arrest-kaikkamba-police-drugs

Post a Comment

0 Comments

Top Post Ad

Below Post Ad