Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: ഏഴു വയസുകാരി മരിച്ചു

പെരുമ്പള (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ഏഴു വയസുകാരി മരിച്ചു. പെരുമ്പള കെ.കെ തൊട്ടിയിലെ കോണ്‍ട്രാക്ടര്‍ എം. മോഹനന്റെയും ദിവ്യയുടേയും മകള്‍ ശ്രീശിവനന്ദയാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. 

ജന്മനാതന്നെ ശിവനന്ദയ്ക്ക് വൈകല്യമുണ്ടായിരുന്നു. എറണാകുളത്തും കാസര്‍കോട്ടുമായി നിരവധി ആശുപത്രികളില്‍ ചികിത്സിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെരിയ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രീശിവാനന്ദ ഏക സഹോദരി: ദീപ്തിയ.


Keywords: Kasaragod-news-end-obit

Post a Comment

0 Comments

Top Post Ad

Below Post Ad