Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ മദ്യപശല്യം:മൂന്നുപേര്‍ പിടിയില്‍

ബദിയടുക്ക (www.evisionnews.in): മദ്യപിച്ച് ബഹളംവെച്ചതിന് മൂന്നുപേരെയും മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാളെയും അറസ്റ്റുചെയ്തു. ബദിയടുക്ക ടൗണില്‍ മദ്യപിച്ച് ബഹളംവെച്ചതിനും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നരീതിയില്‍ പെരുമാറിയതിനും രാജേഷ്, ലത്തീഫ്, ശിവപ്പനായിക് എന്നിവരെയാണ് അറസ്റ്റുചെയ്തത്. മദ്യപിച്ച് ബൈക്കോടിച്ചതിന് ഉദയകുമാറിനെ അറസ്റ്റുചെയ്തു. 
ബദിയടുക്ക ടൗണിലും പരിസരങ്ങളിലും മദ്യപരുടെ ശല്യം രൂക്ഷമായതുമായി ബന്ധപ്പെട്ട്് നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് എസ്.ഐ. എ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.
ബദിയടുക്കയില്‍ മദ്യപശല്യം രൂക്ഷമായതോടെ ഇവിടങ്ങളില്‍ മദ്യക്കുപ്പികളും പ്ലാസ്റ്റിക് ഗ്ലാസുകളും പെരുകുന്നു. പത്തോളം വീടുകളിലേക്കുള്ള റോഡില്‍ നിറയെ മദ്യകുപ്പികളാണ്. മൊബൈല്‍ ടവറിന്റെ മതിലിനോട് ചേര്‍ന്നാണ് മദ്യപരുടെ താവളം. പരിസര പ്രദേശങ്ങളില്‍ നിന്ന് വരുന്നവരാണ് ഇവിടെ താവളമടിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആളില്ലാപ്പറമ്പായതിനാല്‍ അസമയങ്ങളില്‍ ഇതുവഴി സ്‌കൂട്ടികളടക്കമുള്ളവര്‍ വളരെ ഭീതീയോടെയാണ് കടന്നു പോകുന്നത്.


Keywords: Kasaragod-news-glass-alcohol-arrest-mobile-phone

Post a Comment

0 Comments

Top Post Ad

Below Post Ad