Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു


ചന്തേര (www.evisionnews.in): നിയന്ത്രണംവിട്ട സ്വകാര്യ ബസ് സ്‌കൂട്ടറിന് പിറകിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. പിലിക്കോട് സ്വദേശി മാധവ വാര്യര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ പിലിക്കോട് തോട്ടം ഗേറ്റ് പരിസരത്താണ് അപകടം.
മാധവ വാര്യര്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ എതിരെ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മാധവ വാര്യറെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Keywords: Kasaragod-news-chandera-injured-news-scooter-accident-bus-trash-pilikkod

Post a Comment

0 Comments

Top Post Ad

Below Post Ad