Type Here to Get Search Results !

Bottom Ad

മത ചടങ്ങുകള്‍ സമൂഹത്തിന്റെ ഉറക്കം കെടുത്തരുത് :സൈനുല്‍ ആബിദീന്‍ തങ്ങള്‍


അണങ്കൂര്‍:(www.evisionnews.in) പള്ളികളില്‍ നടക്കുന്ന മതപരമായ ചടങ്ങുകള്‍ സമൂഹത്തിന്റെ ഉറക്കം കെടുത്തുന്ന രൂപത്തിലാകരുതെന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അഭിപ്രായപ്പെട്ടു. പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മഹല്ല് കമ്മിറ്റികള്‍ പ്രാവര്‍ത്തികമാക്കണം. പള്ളികളില്‍ നടക്കുന്ന ചടങ്ങുകള്‍ പ്രകോപനം ഉണ്ടാക്കുന്നത് ഒഴിവാക്കപ്പെടണം. പള്ളികളിലെ മൈക്കുകള്‍ ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണങ്കൂര്‍ കൊല്ലമ്പാടി അറഫ റോഡില്‍ പ്രവര്‍ത്തിക്കുന്ന അറഫ ഫ്രണ്ട്‌സിന്റെ കീഴില്‍ നടന്ന മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലത്തീഫ് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. അബൂനബ്ഹാന്‍ അല്‍അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി, പ്രാര്‍ത്ഥനാ സദസ്സിനും മജ്‌ലിസുന്നൂറിനും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കി. അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍, മുസ്തഫ ഹുദവി, അശ്‌റഫ് അസ്ഹരി ബാവിക്കര, റഈസ് മൗലവി മലപ്പുറം, ഉനൈസ് അസ്ഹരി, ഫള്‌ലുറഹ്മാന്‍ മൗലവി, ശഫീഖ് ദാരിമി, കെ.എം. അബ്ദുല്ല ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, വൈ. മഹമൂദ് സഫര്‍, വൈ. കരീം, ശുക്കൂര്‍ തങ്ങള്‍ അറഫ, സത്താര്‍ ഹാജി, മുഹമ്മദ് ബേഡകം, നവാസ് അറഫ, ഖലീല്‍.സി.എച്ച്, ഹാരിസ്, ശാക്കിര്‍ അറഫ, മാഹിന്‍ അറഫ, അന്‍സാരി, റസ്സാഖ് സി.എച്ച്, സാബിത്ത് ഫ്‌ളാറ്റ്, സാബിത്ത് തങ്ങള്‍, ശഹീദ്, സിദ്ദീഖ്. സി.എച്ച്, സക്കീര്‍, ജലീല്‍, സിദ്ദീഖ്, ഉസ്മാന്‍.സി.എച്ച്, നിസാര്‍. സി.എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad