Type Here to Get Search Results !

Bottom Ad

മണ്ണെണ്ണ അകത്ത് കടന്ന് ഒന്നരവയസുകാരി മരിച്ചു


നീലേശ്വരം (www.evisionnews.in): അബദ്ധത്തില്‍ മണ്ണെണ്ണ അകത്ത് കടന്ന് ഒന്നരവയസുകാരി മരിച്ചു. കോട്ടപ്പുറം കുതിരൂര്‍ വാഴവളപ്പിലെ ശിവന്റെ മകള്‍ ആദിശ്രീയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ബോട്ടിലില്‍ നിറച്ചു വെച്ചിരുന്ന മണ്ണെണ്ണ വെള്ളമെന്ന് കരുതി കുടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മാതാവ്: രേഷ്മ.


Keywords: Kasaragod-news-death-news-pariyaaram-medical-college

Post a Comment

0 Comments

Top Post Ad

Below Post Ad