മൂന്നാര്‍: (www.evisionnews.in) തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം എട്ടാം ദിവസത്തിലെത്തി നില്‍ക്കെ സി. പി. എമ്മിലെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം ശനിയാഴ്ച ആരംഭിച്ചു.
തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് രാജേന്ദ്രന്‍ പറഞ്ഞു. കണ്ണന്‍ ദേവന്‍ കമ്പനി ലോക്കൗട്ടിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാണമെന്നും എം.എല്‍. ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളി സ്ത്രീകളുടെ സമര സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് രാജേന്ദ്രന്‍ എം.എല്‍.എയുടെ നിരാഹാര സമരം.
എം.എല്‍.എയുടെ സമരത്തിന് പിന്തുണയുമായി ഞായറാഴ്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തും. സമരക്കാരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് സൂചന. സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച ഉച്ചയ്ക്ക് സമരപ്പന്തലിലെത്തും.
അതിനിടെ മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ നടത്തുന്ന സമരം അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ബാഹ്യമായ ഇടപെടലുകളൊന്നും നിലവില്‍ സമരത്തിന് പിന്നില്‍ ഇല്ലെങ്കിലും നക്‌സല്‍ സംഘടനകളും തമിഴ്തീവ്ര ഗ്രൂപ്പുകളും സമരത്തില്‍ നുഴഞ്ഞ് കയറാന്‍ ശ്രമം നടത്തിയേക്കാമെന്നും തമിഴ്‌നാടില്‍ നിന്ന് രാഷ്ട്രീയ പിന്തുണ കൂടി ലഭിക്കുന്ന സാഹചര്യം കൂടി വന്നാല്‍ സമരം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ഇന്റലിജന്‍സ് മുന്നറിയിലുണ്ട്. തമിഴ്ഭൂരിപക്ഷം മുന്‍നിര്‍ത്തി മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയെ തമിഴ്‌നാട്ടില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗമുള്ളതിനാല്‍ സമരത്തെ സര്‍ക്കാര്‍ വേണ്ടവിധം അഭിമുഖീകരിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്.
keywords: munaar-demonstration-fast-mla-rajendran-fasting

Post a Comment
0 Comments