കോഴിക്കോട്: (www.evisionnews.in) ശ്രീനാരായണഗുരുവിനെ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താപിച്ചു. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു തങ്ങള്‍.
പ്രവാസികളെ സംബന്ധിച്ച് പുറപ്പെടുവിച്ച അഭിപ്രായം പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ സി. പി. എം നേരിടുന്ന പ്രതിസന്ധി സംസ്ഥാനത്തെ ഇതര മതേതര സംഘടനകള്‍ പാഠമായി എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വികസനനയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വരണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി. എം സ്വാദിഖലി അധ്യക്ഷനായിരുന്നു. ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് എം. പി, മന്ത്രിമാരായ എം. കെ. മുനീര്‍, എം. എല്‍. എമാരായ അബ്ദുസ്സമദ് സമദാനി, എന്‍. ശംസുദ്ദീന്‍, പി. കെ. കെ. ബാവ എന്നിവര്‍ പ്രസംഗിച്ചു.
keywords: iuml-youth-league-calicut-haidarali-thangal

Post a Comment
0 Comments