Type Here to Get Search Results !

Bottom Ad

മാലിന്യ നിര്‍മ്മാര്‍ജന കമ്പനിക്ക് കുടിശ്ശിക എട്ടുകോടി, മംഗളൂരു നാറും


മംഗളൂരു: (www.evisionnews.in) കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകളില്‍നിന്ന് ഖരമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന മുംബൈ സ്ഥാപനത്തിന് എട്ടുകോടിയിലേറെ രൂപ കുടിശ്ശിക വരുത്തി വെച്ചതിനെ തുടര്‍ന്ന് നഗരത്തിലെ ഖരമാലിന്യ നീക്കം കമ്പനി ശനിയാഴ്ച മുതല്‍ നിര്‍ത്തിവെച്ചു. ഇത് മുംളൂരു നഗരത്തിനെ ദുര്‍ഗന്ധപൂരിതമാക്കുമെന്ന ഭീഷണി സൃഷ്ടിച്ചു. കോര്‍പ്പറേഷന്‍ അധികൃതര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഡെങ്കിപ്പനിയും മലമ്പനിയും പിടിമുറുക്കിയ നഗരത്തില്‍ മറ്റു പകര്‍ച്ച വ്യാധികള്‍ കൂടി പടരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

മുംബൈലെ ആന്റണി വേസ്റ്റ് ഹാന്റ്‌ലിംഗ് കമ്പനിയാണ് മംഗളൂരു വീടുകളിലെ ഖരമാലിന്യം ശേഖരിച്ച് മാറ്റുന്നത്. കുടിശ്ശിക ഇനത്തില്‍ 8.3 കോടി രൂപയാണ് തങ്ങള്‍ക്ക് നല്‍കേണ്ടതെന്ന് കമ്പനിയുടെ പ്രൊജക്റ്റ് മാനേജര്‍ ഹരിദാസ് പറഞ്ഞു. ഇതില്‍ മൂന്ന് കോടി രൂപ വെള്ളിയാഴ്ച ഒന്നര മണിക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത് ലംഘിക്കുകയാണ് അധികൃതര്‍ ചെയ്തത്. കമ്പനിക്ക് മാലിന്യം നീക്കാനുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാനുള്ള പണത്തിന് വേണ്ടി പരക്കം പായുകയാണെന്നും ഹരിദാസ് പറഞ്ഞു. 

മാലിന്യ നിര്‍മ്മാര്‍ജന കമ്പനിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മേയര്‍ ജസിന്ദ വിജയ് ആല്‍ഫ്രഡ് പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. റോഡുകള്‍ തൂത്തുവാരുന്നതും അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതും നടക്കുന്നില്ല. അതുകൊണ്ടാണ് തുക അനുവദിക്കാത്തതെന്നും മേയര്‍ പറഞ്ഞു.

keywords: manglore-wast-debt-8.3
Tags

Post a Comment

0 Comments

Top Post Ad

Below Post Ad