Type Here to Get Search Results !

Bottom Ad

മുംബൈയില്‍ നാലു ദിവസത്തേക്ക് ഇറച്ചിയും മീനും നിരോധിച്ചു


മുംബൈ: (www.evisionnews,in) മുംബൈയില്‍ നാല് ദിവസത്തേക്ക് ഇറച്ചിയും മീനും നിരോധിച്ചു. ജൈന സമൂഹം ഉപവാസ ഉത്സവമായ പര്‍യുഷാന്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. സെപ്തംബര്‍ 10 മുതല്‍ 17 വരെയാണ് പര്‍യുഷാന്‍ ജൈനമത വിശ്വാസികള്‍ ആചരിക്കുന്നത്.

സെപ്തംബര്‍ 10,13,17,18 ദിവസങ്ങളില്‍ മാട്ടിറച്ചി, കോഴിയിറച്ചി, മീന്‍ കടകള്‍ തുറക്കുന്നതിനും മൃഗങ്ങളെ കൊല്ലുന്നതിനുമാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നിരോധനത്തിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കോര്‍പ്പറേഷനോ ഏതെങ്കിലും ഒരു സമുദായമോ മറ്റുളളവര്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് ഉചിതമല്ലെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു. സീനിയര്‍ ബി.ജെ.പി സാമാജികരായ രാജ് പുരോഹിതും അതുല്‍ ഭട്ടഖാല്‍ക്കറും നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

keywords: mumbai-ban-beef-4-days




Tags

Post a Comment

0 Comments

Top Post Ad

Below Post Ad