Type Here to Get Search Results !

Bottom Ad

ബാങ്ക് കവര്‍ച്ചക്കാര്‍ക്ക് പ്രാദേശിക സഹായം കിട്ടി; അന്വേഷണ മേല്‍നോട്ടം ഡി. വൈ. എസ്. പി. രഞ്ജിത്തിന്



കാസര്‍കോട്: (www.evisionnews.in) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ചക്കേസിന്റെ അന്വേഷണ മേല്‍നോട്ടം ഡി. വൈ. എസ്. പി. ടി. പി. രഞ്ജിത്തിന്. അന്വേഷണ സംഘത്തെ ടൗണ്‍ സി. ഐ. സുധാകരന്‍ നയിക്കും. സ്‌ക്വാഡ് അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കും. 

അതേസമയം കവര്‍ച്ചക്കെത്തിയവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സൂചന. പ്രാഥമിക പൊലീസ് അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച് സൂചന ലഭിച്ചത്. പ്രതികള്‍ക്ക് കര്‍ണാടക ബന്ധമുള്ളതായി സംശയമുണ്ട്. അതുകൊണ്ട് അന്വേഷണം കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കും. കര്‍ണാടക പൊലീസിന്റെ സഹായവും തേടും. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്.

ബൈക്കിലെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ ബന്ദികളാക്കിയാണ് ബാങ്കില്‍ കവര്‍ച്ച നടത്തിയത്. 12 ലക്ഷം രൂപയും 21 കിലോ സ്വര്‍ണവുമാണ് കവര്‍ന്നത്. ബാങ്കിലെത്തിയ സംഘം കത്തി കാണിച്ച് ജീവനക്കാരെ ബന്ദികളാക്കിയ ശേഷം ലോക്കറും മറ്റും തുറപ്പിക്കുകയായിരുന്നു. മുഖംമൂടി ധരിച്ച സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. ബാങ്കിലെത്തിയ ഒരു സ്ത്രീയുടെ മാലയും സംഘം പൊട്ടിച്ചെടുത്തു.

2001ല്‍ നടന്ന കവര്‍ച്ചക്കുപിന്നില്‍ പ്രദേശത്തെ ചിലരെയാണ് അറസ്റ്റുചെയ്തിരുന്നത്. ഇവര്‍ക്കുചില രാഷ്ട്രീയ ബന്ധങ്ങളുമുണ്ടായിരുന്നു. ഇതിലൊരു പ്രതിയായിരുന്ന യുവാവ് ഗുണ്ടാ ആക്രമണത്തില്‍ വധിക്കപ്പെട്ടിരുന്നു. 

keywords: kudlu-bank-inquiry-to-karnataka

Post a Comment

0 Comments

Top Post Ad

Below Post Ad