Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ആര്‍. എസ്. എസും പൊലീസും ഒത്തുകളിക്കുന്നുവെന്ന് പിണറായി വിജയന്‍


കണ്ണൂര്‍: (www.evisionnews.in) തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത് കരം വെട്ടി പൊന്തക്കാട്ടിലെറിഞ്ഞ മൂന്നു ആര്‍ എസ് എസുകാരെ സ്‌റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ആര്‍ എസ് എസ് പോലീസ് ബന്ധത്തിന് തെളിവാണെന്ന് പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലുടെയാണ് പിണറായി ആരോപണം ഉന്നയിച്ചത്.

നാട്ടില്‍ ബോധപൂര്‍വം കുഴപ്പം വ്യാപിപ്പിക്കാന്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്തതാണ് ശ്രീനാരായണ പ്രതിമ തകര്‍ത്തത് അടക്കമുള്ള സംഭവങ്ങളെന്നും അക്രമികളെ പിടികൂടി ജയിലില്‍ അടക്കുന്നതിനു പകരം, ആര്‍.എസ്.എസും പോലീസും ഒത്തു കളിക്കുകയാണുണ്ടായതെന്നും പിണറായി ആരോപിച്ചു.

ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം തുറന്നുകാണിക്കാന്‍ ശ്രമിച്ച നിശ്ചല ദൃശ്യം കണ്ടു കലി തുള്ളിയവരും വികാരം കൊണ്ടവരും ശ്രീനാരായണ പ്രതിമ തകര്‍ത്ത് ആര്‍ എസ് എസ് കുപ്പയിലെറിഞ്ഞതിനെക്കുറിച്ചു മിണ്ടിയില്ല എന്നും പിണറായി പറഞ്ഞു. ആര്‍ എസ് എസ് അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.

നങ്ങാരത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. റിജില്‍,പ്രശോഭ്,വൈശാഖ് എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉടന്‍ ജാമ്യം നല്‍കി. ബിജെപി അക്രമത്തിന് പൊലീസ് ഒത്താശയെന്ന് ആരോപണമുയര്‍ന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായവരടക്കം പത്ത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ശ്രീകൃഷ്ണജയന്തി ദിനത്തിലാണ് നങ്ങാരത്ത് പീടികയിലെ സി.പി.ഐ.എം. നിയന്ത്രണത്തിലുള്ള 'ശ്രീമുദ്ര കലാ സാംസ്‌കാരിക വേദി' കെട്ടിടത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. അക്രമികള്‍ കെട്ടിടത്തിന് സമീപമുള്ള ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ കൈ വെട്ടിമാറ്റി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്ഥലത്തെ കൂറ്റന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ശില്പവും കൊടിമരവും തകര്‍ത്തിരുന്നു.

keywords: kannur-bjp-tie-with-rss

Post a Comment

0 Comments

Top Post Ad

Below Post Ad