Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പ്: ഗ്രൂപ്പ് കളി അനുവദിക്കില്ലെന്ന് സുധീരന്‍


തിരുവനന്തപുരം: (www.evisionnews.in) കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് അതിപ്രസരത്തിനെതിരെ ശക്തമായ താക്കീതുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് കളി അനുവദിക്കില്ലെന്നും പരസ്യപ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തുകയാണെന്നും സുധീരന്‍ പറഞ്ഞു.

കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സുധീരന്റെ ഈ പരാമര്‍ശം. അധികാരം പ്രധാനമാണെന്നും അത് നഷ്ടപ്പെടാതെ നോക്കണമെന്നും സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

ജയസാധ്യത മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിന്റെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് തെരഞ്ഞെടുപ്പ് നവംബര്‍ 17 ന് മുമ്പ് നടത്താനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

keywords: election-group-in-congress-sudheeran




Post a Comment

0 Comments

Top Post Ad

Below Post Ad