കാസര്‍കോട്:(www.evisionnews.in)കാസര്‍കോടിന്റെ സമാധാനം നിലനിര്‍ത്തുന്നത് ത്യാഗബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും അതിനാല്‍ ഏറെ നഷ്ടംസഹിക്കുകയും ചെയ്ത പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍ പറഞ്ഞു. സമാധാന പൂര്‍ണ്ണവും ഭയരഹിതമായ ജീവിതത്തിനും മുസ്‌ലിം ലീഗ് വരും നാളുകളിലും ആവുന്നതെല്ലാം ചെയ്യും. കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിയ കാലഘട്ടത്തില്‍ യുവാക്കളുടെയും അഭ്യസ്ഥവിദ്യരുമായ ആളുകളുടെ അഭിരുചികള്‍ക്കും നാട്ടുകാരണവന്മാരുടെ ഉപദേശങ്ങള്‍ക്ക് അനുസൃതമായും കാസര്‍കോട് നഗരസഭയെ മാറ്റിയെടുത്തതിന് പിന്നിലെ ചാലക ശക്തി മുസ്‌ലിം ലീഗാണ്. ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒട്ടുമുക്കാലും പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വികസന രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം നല്‍കിയിട്ടുള്ളത്. വരുംനാളുകളിലെ വികസന മുന്നേറ്റത്തിന് മുസ്‌ലിം ലീഗ് തന്നെ നേതൃത്വം നല്‍കും. എല്ലാ വിഭാഗം ജനങ്ങളും പാര്‍ട്ടിയില്‍ അര്‍പ്പിച്ച വിശ്വാസം ഇതിന് കരുത്തും പ്രചോദനവുമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് എ. എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എം മുനീര്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍, ഹമീദലി ഷംനാട്, എ.എ ജലീല്‍, ഇ. അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്‌ള, ഹാഷിം കടവത്ത്, എ.എ അബ്ദുല്‍ റഹിമാന്‍, കെ.പി. മുഹമ്മദ് അഷ്‌റഫ് പ്രസംഗിച്ചു. മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മൊയ്തീന്‍ കൊല്ലമ്പാടി, കെ.എം ബഷീര്‍, മമ്മു ചാല, ഹമീദ് ബെദിര, ലുക്മാനുല്‍ ഹക്കീം, സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, റസാഖ് പട്ടേല്‍, സി.എ അബ്ദുല്ലക്കുഞ്ഞി, ബീഫാത്തിമ ഇബ്രാഹിം, ഷക്കീല മജീദ്, സഹദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, ഷെഫീഖ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment
0 Comments