കാസര്‍കോട്: (www.evisionnews.in) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വന്‍ വിജയമായപ്പോള്‍ പുറത്തുവന്നത് സംസ്ഥാനത്തെയും പുറത്തെയും സ്വകാര്യ ആശുപത്രികളുടെ കൊള്ളക്കണക്കുകള്‍!
കേരളത്തില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രിക്രിയക്ക് സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ രോഗികളില്‍നിന്ന് പിഴിഞ്ഞാറ്റിയെടുക്കുന്നത് 20 ലക്ഷം രൂപയാണ്. എന്നാല്‍ ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവെക്കല്‍ ശസത്രക്രിയക്ക് ചിലവായത് വെറും ഒന്നര ലക്ഷം രൂപ മാത്രമാണെന്ന് ബന്ധപ്പെട്ട അധികൃത കേന്ദ്രങ്ങള്‍ അറിയിക്കുന്നു.
കോളേജിലെ ശസത്രക്രിയ വിജയം അക്ഷരാര്‍ത്ഥത്തില്‍ സ്വകാര്യ ആശുപത്രി വ്യവസായികളെ അങ്കലാപ്പിലാഴ്ത്തിയിട്ടുണ്ട്. ഹൃദയം മാറ്റിവെക്കലിനും ഹൃദയവുമായി ബന്ധപ്പെട്ട മറ്റു ശസ്ത്രക്രിയകള്‍ക്കും വന്‍ നിരക്കാണ് രോഗികളില്‍നിന്ന് ഈടാക്കുന്നത്.
നിര്‍ധനരായ രോഗികളെപോലും ആശുപത്രികള്‍ വെറുതെ വിടുന്നില്ല. ആന്‍ജിയോപ്ലാസ്റ്റിക്കും ബൈപ്പാസ് സര്‍ജറിക്കും റഫര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കുന്ന പതിവുമുണ്ട്. മംഗളൂരുവിലെ ആശുപത്രികളില്‍ രോഗികളെ എത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ക്കുംവരെ കമ്മീഷന്‍ നല്‍കുന്ന ആശുപത്രി മുതലാളിമാരുണ്ട്.
മൃതദേഹങ്ങള്‍ തടഞ്ഞുവെച്ച് ബന്ധുക്കളെ വട്ടംകറക്കിയും വിരട്ടിയും വന്‍ തുക ഈടാക്കുന്ന പ്രവണതയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ക്ക് സ്വന്തമാണ്.
ഭീമമായ ചികിത്സാ നിരക്ക് ഭയന്ന് ഉത്തരമലബാറിലെ രോഗികള്‍ ഹൃദ്രോഗത്തിന് ഇപ്പോള്‍ ചികിത്സ തേടുന്നത് പരിയാരം മെഡിക്കല്‍ കോളേജിനെയാണ്. പരിയാരത്ത് മംഗളൂരുവിനെക്കാള്‍ ചികിത്സാനിരക്ക് വളരെ കുറവും സുരക്ഷിതവുമാണെന്നാണ് അനുഭവം പറയുന്നത്.
keywords: heart-surgery-govnt-hospital-differ
keywords: heart-surgery-govnt-hospital-differ

Post a Comment
0 Comments