Type Here to Get Search Results !

Bottom Ad

ബസ്‌കാരുടെ തോന്നിവാസം നാല്‍ത്തടുക്ക ആലംപാടി റൂട്ടില്‍ ട്രിപ്പ് മുടക്കം പതിവാകുന്നു


നാല്‍ത്തടുക്ക: (www.evisionnews.in) ബസ്‌കാരുടെ ട്രിപ്പ് മുടക്കം മൂലം നാട്ടുകാര്‍ ദുരിതത്തില്‍. ചെങ്കള പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട നാല്‍ത്തടുക്ക ബെള്ളൂരട്ക്ക, കന്നിക്കാട്, മരുതമ്പയല്‍ എന്നീ പ്രദേശത്തെ ബസ് യാത്രക്കാര്‍ ബസ് ട്രിപ്പ് മുടക്കുന്നത് മൂലം ദുരിതമനുഭവിക്കുന്നു. സ്ത്രീകള്‍ കുട്ടികളെയുമെടുത്ത് മൈലുകള്‍ താണ്ടി ആലംപാടിയിലേക്ക് ബസ്സിന് വേണ്ടിയുള്ള നടത്തം ദയനീയ കാഴ്ചയാണ്. അപ്രഖ്യാപിത ട്രിപ്പ് മുടക്കലാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കല്യാണമുള്ള വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളില്‍ ആണ് കൂടുതല്‍ ബസ് ട്രിപ്പ് മുടക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയും സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍ക്കുന്നതിന് വേണ്ടിയും നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: ചെയര്‍മാന്‍ അബ്ദുല്ല സൂപ്പര്‍, വൈസ് ചെയര്‍മാന്‍ ഹനീഫ ബി. എ., സിബി മുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് നാല്‍ത്തടുക്ക, ജോയ്ന്റ് കണ്‍വീനര്‍ ബഷീര്‍ എന്‍.എ., രാധാകൃഷ്ണന്‍, ട്രഷറര്‍ മുനീര്‍ ചൂരി, ശരത് പണിക്കര്‍, ഹാഷിം ചൂരി, അബു മുള്ളമ്പാടി, സലാം നാല്‍ത്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍
ചെയര്‍മാന്‍ അബ്ദുല്ല സൂപ്പര്‍, വൈസ് ചെയര്‍മാന്‍ ഹനീഫ ബി. എ., സിബി മുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് നാല്‍ത്തടുക്ക, ജോയ്ന്റ് കണ്‍വീനര്‍ ബഷീര്‍ എന്‍.എ., രാധാകൃഷ്ണന്‍, ട്രഷറര്‍ മുനീര്‍ ചൂരി ശരത് പണിക്കര്‍, ഹാഷിം ചൂരി, അബു മുള്ളമ്പാടി, സലാം നാല്‍ത്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad