Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു; മൊബൈലില്‍ ഫോട്ടോ എടുത്ത് നാട്ടുകാര്‍ രസിച്ചു


മംഗളൂരു: (www.evisionnews.in) സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ യുവതി വാഹനം തട്ടി രക്തം വാര്‍ന്നൊഴുകി റോഡില്‍ വീണപ്പോള്‍ ജനം ഓടിക്കൂടിയത് ഇവരുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍. ഗുരുതരമായ പരിക്കേറ്റ യുവതി മംഗളൂരു ആശുപത്രിയില്‍ മരിച്ചു. ആഗസ്റ്റ് 14ന് തിങ്കളാഴ്ച മൂഡബിദ്രിയിലായിരുന്നു ദാരുണ സംഭവം. 

വിദേശത്ത് ജോലി ചെയ്യുന്ന സമ്പത്തിന്റെ ഭാര്യ തേജശ്രിയാണ് മരിച്ചത്. മൂഡബിദ്രി മഹിളാ വേദി മുന്‍ പ്രസിഡണ്ടായിരുന്നു ഇവര്‍. സ്വകാര്യ സ്‌കൂളില്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു. പതിവുപോലെ രാവിലെ ടൂവീലറില്‍ മക്കളെ സ്‌കൂളില്‍ വിട്ടശേഷം ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ എതിരെ വന്ന വാഹനത്തെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡില്‍ വീണ ഉടന്‍ മറ്റൊരു വാഹനം യുവതിയുടെ ശരീരത്തില്‍ കയറുകയുമായിരുന്നു. 

ഏതാണ്ട് 20 മിനുട്ടോളം ചോരവാര്‍ന്ന് റോഡില്‍ കിടന്നെങ്കിലും ആരും എത്തിയില്ല. അതിന് ശേഷമാണ് ചിലര്‍ മൊബൈലില്‍ ക്ലിക്ക് ചെയ്ത് രംഗം ആസ്വദിച്ചത്. സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ ഗ്രാമപഞ്ചായത്ത് അംഗം സതീഷാണ് യവതിയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ യുവതി അന്ത്യശ്വാസം വലിച്ചു. ഏഴിലും നാലിലും എല്‍. കെ. ജി. യിലും പഠിക്കുന്ന മൂന്ന് പെണ്‍മക്കളുടെ മാതാവാണ് ഇവര്‍.

keywords: teacher-death-manglore-road-20-mobile-photo
Tags

Post a Comment

0 Comments

Top Post Ad

Below Post Ad