മൊഗ്രാൽ: (www.evisionnews.in)കേരള ഗ്രന്ഥശാല സംഘത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായി മൊഗ്രാൽ എം.എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിൽ വിവിധ പരിപാടികൾ നടന്നു. പുസ്തക ശേഖരണം ഇഖ്‌ബാൽ മൊഗ്രാലിൽ നിന്നും ഗ്രന്ഥങ്ങൾ ഏറ്റു വാങ്ങി സിദ്ദിഖ് അലി മൊഗ്രാൽ നിർവ്വഹിച്ചു. പുതിയ മെംബെർഷിപ്പ് വിതരണം സലീം, റിയാസ് മൊഗ്രാൽ, നിയാസ് ഹസ്സൻ, മുസമ്മിൽ ഹസ്സൻ എന്നിവർക്ക് നൽകി മുഹമ്മദ് കുഞ്ഞി മാസ്റ്റർ നിർവ്വഹിച്ചു.
എം.എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സർഗാത്മക രചനാ ശിൽപശാല നടത്തുവാൻ സ്വാഗത സംഗം രൂപീകരിച്ചു. ഭാരവാഹികൾ : ശിഹാബ് മാസ്റ്റർ മൊഗ്രാൽ ( ചെയർമാൻ) റാഷിദ് മൊഗ്രാൽ ( കണ്വീനർ) പി.എ ആഷിഫ് (ട്രഷറർ)
ഗ്രന്ഥശാല വാർഷികാഘോഷം അൻസാർ ശെറൂൽ ഉദ്ഘാടനം ചെയ്തു. എം.എസ് മൊഗ്രാൽ ഗ്രന്ഥശാല പ്രസിഡന്റ് നിസാർ പെർവാട് അധ്യക്ഷത വഹിച്ചു. ശിഹാബ് മാസ്റ്റർ മൊഗ്രാൽ മുഖ്യപ്രഭാഷണം നടത്തി. മാഹിൻ മാസ്റ്റർ, കെ.എം ഇബ്രാഹിം, ഫവാസ് മൊഗ്രാൽ എന്നിവർ ആശംസ പ്രസംഗം നടത്തി. റാഷിദ് മൊഗ്രാൽ സ്വാഗതവും സിദ്ദിഖ് റഹ്മാൻ നന്ദിയും പറഞ്ഞു.

Post a Comment
0 Comments