Type Here to Get Search Results !

Bottom Ad

ബാങ്ക് കൊള്ള: സൂത്രധാരന്‍ ഷെരീഫിനെ ഉടന്‍ വലയിലാക്കുമെന്ന് പോലീസ് ചീഫ്


കാസര്‍കോട്: (www.evisionnews.in) കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ സൂത്രധാരന്‍ ചൗക്കി സ്വദേശി ഷെരീഫിനെ ഉടന്‍ വലയിലാക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ശ്രീനിവാസ് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു. ഷെരീഫിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഗള്‍ഫിലേക്ക് കടന്നിട്ടുമില്ല. മുംബൈ വിമാനത്താവളത്തിലടക്കം ഇയാള്‍ക്ക് വേണ്ടി വലവിരിച്ചിട്ടുണ്ടെന്നും പോലീസ് ചീഫ് വ്യക്തമാക്കി. 

ബാങ്കില്‍ കവര്‍ച്ച നടക്കുമ്പോള്‍ പുറത്ത് കാവല്‍നിന്നിരുന്ന ചൗക്കി സ്വദേശി ഷബീര്‍ (25) എന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കവര്‍ച്ച നടക്കുമ്പോള്‍ യുവാവ് ബാങ്കിനകത്ത് കയറിയിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. 

കേസിലെ സുത്രധാരന്‍ ഷെരീഫ് ചൗക്കി കല്ലങ്കൈ സ്വദേശിയാണ്. ഇപ്പോള്‍ ഉപ്പള ബന്തിയോടാണ് താമസം. കവര്‍ച്ചയില്‍ ഇയാളുടെ പങ്കാളിത്ത വാര്‍ത്ത പരന്നതോടെ നവമാധ്യമങ്ങളിലാകെ ഷെരീഫിന്റെ പടം പ്രചരിക്കപ്പെടുന്നുണ്ട്. ചൗക്കിയിലെ പൊതുകാര്യ പ്രസക്തനായാണ് ഈ ശുഭ്രവസ്ത്രധാരിയായ യുവാവ് അറിയപ്പെടുന്നത്. ഇയാള്‍ സമൂഹത്തിലെ ഉന്നത ശ്രേണികളില്‍ പെട്ട നേതാക്കളുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വം ഷെരീഫിനെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കിയത്. ചൗക്കിയിലെ ആരാധനാലയത്തിന്റെ ഭാരവാഹി സ്ഥാനത്തുനിന്ന് ഇയാളെ നീക്കണമെന്നും വിശ്വാസികളില്‍നിന്ന് പൊതു ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

keywords: kudlu-bank-theft-shareef-mumbai-sp

Post a Comment

0 Comments

Top Post Ad

Below Post Ad