Type Here to Get Search Results !

Bottom Ad

ബദിയടുക്ക ആയുര്‍വ്വേദ ഡിസ്‌പെന്‍സറി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.



ബദിയടുക്ക:(www.evisionnews.in) പഞ്ചായത്തില്‍ നബാര്‍ഡ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.ആയുര്‍വ്വേദചികിത്സയെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ഡിന്‍പെന്‍സറി ഏറെ ഗുണകരമാകുമെന്നും ഇതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും എം.എല്‍.എ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് സ്വാഗതവും ഡോ വി സി സുഷമ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈ.പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട്, ചെയര്‍പേഴ്‌സണ്‍ എം.പി സവിത , അന്‍വ്വര്‍ ഓസോണ്‍, മഞ്ചുനാഥ് മാന്യ, ഭാര്‍ഗ്ഗവി, ഡോ. രൂപ സരസ്വതി, ഡോ. ശ്രീജ, പഞ്ചായത്ത് സെക്രട്ടറി ബി.സുഫി, രാമചന്ദ്രന്‍ സി നായര്‍, സുഭാഷ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കോട്ട അബ്ദുല്‍ റഹിമാന്‍, എം എച്ച് ജനാര്‍ഥന, ജഗന്നാഥ റൈ, ജഗന്നാഥ ഷെട്ടി, തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad