ബംഗളൂരു: (www.evisionnnews.in) പി. ഡി. പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഉള്‍പെട്ട ബംഗളൂരു സ്‌ഫോടന പരമ്പരക്കേസിലെ പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് ചൊവ്വാഴ്ച ബംഗളൂരു പരപ്പന അഗ്രഹാര ജെയിലിലെ എന്‍. ഐ. എ കോടതിയ്ല്‍ നടക്കുന്ന വിചാരണക്കിടയില്‍ കൂറുമാറിയത്. കേസിലെ ഒന്നാം സാക്ഷിയാണ് റഫീഖ്.
മഅ്ദനിയെ കുടകില്‍ കണ്ടുവെന്നാണ് റഫീഖ് നേരത്തെ കര്‍ണ്ണാടക പോലീസിനും ദേശീയ സുരക്ഷാ ഏജന്‍സിക്കും മൊഴിനല്‍കിയത്. തന്നെ മര്‍ദ്ദിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് മഅ്ദനിക്കെതിരെ മൊഴിപറയിപ്പിച്ചതെന്നാണ് റഫീഖ് കോടതിയെ ചൊവ്വാഴ്ച ബോധിപ്പിച്ചത്.
മഅ്ദനിയെ താന്‍ ആദ്യം കാണുന്നത് ബംഗളൂരു കോടതിയില്‍ വെച്ചാണ്. 2008ലാണ് ബംഗളൂരു നഗരത്തില്‍ കേസിനാസ്പദമായ സ്‌ഫോടന പരമ്പര നടക്കുന്നത്.
keywords: ma'dani-banglore-case-witness-abstand

Post a Comment
0 Comments