Type Here to Get Search Results !

Bottom Ad

ഹാമിദ് അന്‍സാരിക്കെതിരെആര്‍എസ്എസിന്റെ പാഞ്ചജന്യം മുഴങ്ങി: മുസ്ലിം വര്‍ഗ്ഗീയ വാദിയെന്ന്


ദില്ലി: (www.evisionnews.in) ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെ രുക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യം പുറത്തിറങ്ങി. അന്‍സാരി മുസ്ലീം വര്‍ഗ്ഗീയവാദിയെ പോലെയാണ് സംസാരിക്കുന്നതെന്നാണ് പാഞ്ചജന്യം കുറ്റപ്പെടുത്തുന്നത്. മുസ്ലീം ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേര്‍ന്നതല്ലെന്നും ലേഖനത്തില്‍ പറയുന്നു. രാജ്യത്തെ മുസ്ലീം സമുദായം നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് അന്‍സാരി നടത്തിയ പ്രസംഗത്തിന് എതിരെയാണ് പാഞ്ചജന്യം രംഗത്തുവന്നത്.

അഖിലേന്ത്യ മുസ്ലീം മജ്‌ലിസ് ഇ മുഷാവറത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ വേളയില്‍ ഹാമിദ് അന്‍സാരി നടത്തിയ പ്രസംഗമാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്. രാജ്യത്തെ മുസ്ലീം സമുദായം വിവേചനം നേരിടുന്നുവെന്നും മുസ്ലീം വിഭാഗത്തിന്റെ ഉന്നമനത്തിനായി നടപടികള്‍ വേണമെന്നുമായിരുന്നു അന്‍സാരി നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം. രാജ്യത്ത മുസ്ലീം സമുദായം നിരവധി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് കാണാതെയാണ് ഹാമിദ് അന്‍സാരി സംസാരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.

വര്‍ഗ്ഗീയ കലാപങ്ങളെപ്പറ്റി ആശങ്കപ്പെടുന്ന ഉപരാഷട്രപതി രാജ്യത്തെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കണമെന്നും ലേഖനത്തില്‍ പറയുന്നു. മുസ്ലീം സംഘടനകളുടെ അവകാശ പത്രികയാണ് ഉപരാഷ്ട്രപതി പ്രസംഗത്തിലൂടെ അവതരിപ്പിച്ചതെന്നും ഹാമിദ് അന്‍സാരി നടത്തിയ പ്രസംഗത്തിനെതിരെ നേരത്തെയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

keywords: hamid-ansari-panjajanyam-essay-against-rss
Tags

Post a Comment

0 Comments

Top Post Ad

Below Post Ad