Type Here to Get Search Results !

Bottom Ad

ഡിഗ്രി അഡ്മിഷന്‍: രജിസ്‌ട്രേഷന്‍ തിയ്യതി നീട്ടണം- എം.എസ്.എഫ്


കാസര്‍കോട്:(www.evisionnews.in) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള വിദൂര വിദ്യഭ്യാസ കേന്ദ്രത്തിലെ വിവിധ ഡിഗ്രി പ്രവേശനത്തിനുള്ള തിയ്യതി ദീര്‍ഘിപ്പിക്കണമെന്ന് എം.എസ്.എഫ് ജില്ലാ പാരലല്‍ കോളേജ് വിംഗ് കണ്‍വീനര്‍ റഫീഖ് വിദ്യാനഗര്‍ ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍- സ്വാശ്രയ കോളേജുകളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ വിദൂര വിദ്യഭ്യാസ വകുപ്പ് പിഴയില്ലാതെ ഫീസടക്കാനുള്ള തിയ്യതി സെപ്റ്റംബര്‍ 15 ന് അവസാനിപ്പിക്കുന്നത് നീതിയല്ല. റെഗുലറായി ഡിഗ്രി പഠിക്കാന്‍ സാധിക്കാത്ത നിരവധി പേരാണ് വിദൂര വിദ്യഭ്യാസം വഴി ഡിഗ്രി പഠനം നടത്തിവരുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പിഴയില്ലാതെ ഫീസിളവ് രജിസ്‌ട്രേഷന്‍ നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad