മഞ്ചേശ്വരം: (www.evisionnews.in) പശു മോഷ്ടാവാണെന്നാരോപിച്ച് മൂന്നംഗസംഘം വൊര്‍ക്കാടി സ്വദേശിയെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. അക്രമം തടയാന്‍ ശ്രമിച്ച മകനും മര്‍ദ്ദനമേറ്റു. വൊര്‍ക്കാടി ഗാന്ധി നഗറിലെ വി.എം അബൂബക്കര്‍, മകന്‍ മന്‍സൂര്‍(15) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കുമ്പളയിലെ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഗാന്ധി നഗറില്‍ പശു വില്‍പ്പന നടത്തി വരികയായിരുന്നു അബൂബക്കര്‍. ഞായറാഴ്ച രാത്രി 7 മണിയോടെ കാറിലെത്തിയ സംഘം പശു മോഷണ കുറ്റം ആരോപിച്ച് അബൂബക്കറിനെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയായിരുന്നുവത്രെ. ഇത് തടയാന്‍ ശ്രമിച്ച മന്‍സൂറിനെ മര്‍ദ്ദിച്ച് തള്ളിയിട്ട ശേഷം സംഘം കാറില്‍ അബൂബക്കറിനെയും കൊണ്ട് പോവുകയായിരുന്നു. 17 കിലോമീറ്ററുകള്‍ക്കപ്പുറം കൊണ്ടുപോയി കിദംപാടി എന്ന സ്ഥലത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം 11 മണിയോടെ ഗാന്ധി നഗറിലെ റോഡരികില്‍ കൊണ്ടുവിട്ട് സംഘം കടന്നുകളയുകയായിരുന്നു.
keywords: cow-theft-father-beat-son-hurt

Post a Comment
0 Comments