കാസർകോട് :(www.evisionnews.in) തനിമയാർന്ന മാപ്പിള കലകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന മാപ്പിള കലാ അക്കാദമി നടത്തുന്ന സംസ്ഥാന മാപ്പിള കലാ ശിൽപ്പ്ശാല കാസർകോട് വെച്ച് നടക്കും.ഒരു വർഷം നീണ്ടുനിൽക്കുന്ന ശിൽപ്പശാലയിൽ വിവിധ ജില്ലകളില്‍ നിന്നുള്ള തെരെഞ്ഞെടുത്ത പ്രതിനിധികളാണ് പങ്കെടുക്കുക.തെരുവത്ത് ഉബൈദ് സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് മുഹമ്മദലി മാസ്റ്റർ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുജീബ് കമ്പാർ റിപ്പോർട്ട് അവതരിപ്പിച്ചു.
സെക്രട്ടറിമാരായ എം.എ.നജീബ്,റൗഫ് ബായിക്കര,വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്ല പടന്ന,ശരീഫ് കാപ്പിൽ,അഡ്വ ബി.എഫ്.അബ്ദുൽ റഹിമാൻ,സി.എ.അഹമ്മദ് കബീർ,പി.ഇ.എ റഹ്മാൻ മാസ്റ്റർ, ഷാജി മാസ്റ്റർ ചെമ്മനാട്, ജലീൽ പടന്ന,ഹാഷിം ബംബ്രാണി,സിറാജ്,എ.പി.ശംസുദ്ധീൻ ബ്ലാർക്കോട്, മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ,ഇശൽ കൂട്ടം ഭാരവാഹികളായ മുർഷിദ് മുഹമ്മദ്, മുനവ്വർ സാഹിദ്, ശാനിഫ് നെല്ലിക്കട്ട, അജ്മൽ മിർഷാൻ, ഖാലിദ് ഷാൻ ചെങ്കള തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.
keywords :state-mappila-kala-academy-kasaragod

Post a Comment
0 Comments