കണ്ണൂര്‍ :(www.evisionnews.in) ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റില്‍ പട്ടികളെ കൊന്ന് കെട്ടിത്തൂക്കി . മനോജിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം തികയുന്ന ദിവസമാണ് സിപിഎം മിണ്ടാപ്രാണികളോട് പോലും കൊടും ക്രൂരത കാണിച്ചത്. മൂന്ന് നായ്ക്കളെയും വെട്ടി കൊലപ്പെടുത്തിയതിനു ശേഷം കയറില്‍ കെട്ടി തൂക്കിയിടുകയായിരുന്നു.
ബലിദാന ദിനാചരണ ചടങ്ങില്‍ പങ്കെടുക്കാനായി രാവിലെ മനോജിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന പ്രവര്‍ത്തകരാണ് സംഭവം ആദ്യമായി കാണുന്നത്. പിന്നീട് കതിരൂര്‍ പൊലീസെത്തിയാണ് കെട്ടിതൂക്കിയ തെരുവ് പട്ടികളെ അഴിച്ചുമാറ്റിയത്. മുമ്പ് കതിരൂര്‍ ഡയമണ്ട് മുക്ക് കാ!ര്യാലയത്തിനോട് ചേര്‍ന്ന് നിര്‍മിച്ച മനോജിന്റെ സേവാകേന്ദ്രത്തിന് നേരെയും നിരവധി തവണ സിപിഎം അക്രമം നടത്തിയിട്ടുണ്ട്. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മനോജിന്റെ വീട്ടില്‍ രാവിലെ നടന്ന ബലിദാനദിന ചടങ്ങില്‍ ആര്‍.എസ്.എസ് സീമ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജന്‍ കെ. ഗോപാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ജില്ലാ സംഘചാലക് സി. രാമചന്ദ്രന്‍, താലൂക്ക് സംഘചാലക് എം.കെ ശ്രീകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. 1001 പേര്‍ അവയവദാന സമ്മതപത്രം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കൈമാറി.
കഴിഞ്ഞ സെപ്റ്റംബര്‍ 1 നാണ് വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ കതിരൂരില്‍ സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടു പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് കൊലപാതകത്തില്‍ ആഹ്ലാദം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമിട്ടിരുന്നു.
കണ്ണൂരിലെ അക്രമങ്ങളില്‍ വളര്‍ത്തു നായകളേയും പശുക്കളേയും കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സിപിഎം രീതി ആദ്യമല്ലെങ്കിലും തങ്ങള്‍ ഇനിയും കൊല നടത്തും എന്ന സന്ദേശം നല്‍കിക്കൊണ്ട് മിണ്ടാപ്രാണികളെ കൊന്ന് കെട്ടി തൂക്കുന്ന ഇത്തരം നിലപാടുകള്‍ കാടത്തമാണെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. മനോജ് വധത്തില്‍ തങ്ങളുടെ ജില്ലാനേതാവിലേക്ക് അന്വേഷണം എത്തിയത് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നതിന്റെ ലക്ഷണങ്ങളാണിതെന്നും ബിജെപി ആരോപിച്ചു.
keywords :manoj-death-place-ground-of-dog-body

Post a Comment
0 Comments