Type Here to Get Search Results !

Bottom Ad

മാപ്പിള കലാ അക്കാദമി മഞ്ചേശ്വരം ചാപ്റ്റര്‍: അബ്ദുല്‍ ഖാദര്‍ വില്‍റോഡി പ്രിസിഡണ്ട് ,അസീസ് കളത്തൂര്‍ ജന.സെക്രട്ടറി, യൂസഫ് അല്‍ഫലാഹ് ട്രഷറര്‍


കുമ്പള:(www.evisionnews.in) മാപ്പില കലാ അക്കാദമി മഞ്ചേശ്വരം ചാപ്റ്റര്‍ കമ്മിറ്റി രൂപീകരിച്ചു.കുമ്പള ബാങ്ക് ഹാളില്‍ നടന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു.തനിമയാര്‍ന്ന മാപ്പിള കലകളെ പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ഇശല്‍കൂട്ടം രൂപീകരിക്കാനും , വിവാഹ പരിപാടികള്‍ മക്കാനി സദസ്സുകള്‍ പുനര്‍ ജീവിപ്പിക്കാനും യോഗം തീരുമാനിച്ചു.
അബ്ദുല്‍ ഖാദര്‍ വില്‍റോഡി അധ്യക്ഷത വഹിച്ചു.മൊഗ്രാല്‍ മാപ്പിള പഠന ഗവേഷണ കേന്ദ്ര അംഗം അഷ്‌റഫ് കര്‍ള, മാപ്പിളകലാ അകാദമി ജില്ലാ സെക്രട്ടറി എം.എ നജീബ്, കുമ്പള പഞ്ചായത്തംഗം ടി.എ ശുഹൈബ്, സത്താര്‍ ആരിക്കാടി, യൂസഫ് മാസ്റ്റര്‍ കട്ടത്തടുക്ക പ്രസംഗിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad