ഉപ്പള :(www.evisionnews.in) കെട്ടിട നിയമങ്ങൾ പാലിക്കാതെ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിനു ലൈസൻസ് നൽകിയ പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനെതിരേയാണു മംഗൽ പാടി പൗര സമിതിയുടെ നേത്രുത്വത്തിൽ നാട്ടുകാർ മംഗൽപാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഒരു ദിവസത്തെ കുത്തിരുപ്പു സമരം നടത്തിയത്.
നേരത്തെ ഇതു പോലെ മാനദണ്ടങ്ങൾ പാലിക്കാതെ നിർമ്മിച്ച ഒരു ഫ്ലാറ്റിൽ നിന്നുള്ളള മാലിന്യങ്ങൾ അടിഞ്ഞു കൂടി നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കിണർ ഉപയോഗ ശൂന്യമായി കിടക്കുന്ന സാഹചര്യത്തിൽ തന്നെയാണു വീണ്ടും പ്രദേശത്ത് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിരിക്കുന്നത്.
കെ.ബി. എൻ. അപ്പാർട്ട്മെന്റ്ന്റെ സോക്ക് പിറ്റ് ശാസ്ത്രീയമായ രീതിയിൽ നിർമ്മിക്കുക, അഴിമതിക്ക് കൂട്ടു നിന്നവർക്കെതിരെ നടപടി സ്വീകരിക്കുക, നിർദിഷ്ട മലിന ജല ഫിൽറ്റർ പ്ലാന്റും ഓവു ചാലും നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണു പ്രധാനമായും ഉന്നയിക്കുന്നത്.
പരിപാടി ശ്രീ രവീന്ദ്ര ബ്രഹ്മേഷ്വർ ഉദ്ഘാടനം ചെയ്തു. പൗര സമിതി പ്രസിഡണ്ട് മഹമൂദ് സീഗന്റടി അദ്ധ്യക്ഷത വഹിച്ചു. മഹമൂദ് കൈക്കംബ, രവി ചന്ദ്ര വൈദ്യർ, അബ്ദുൽ റഹ്മാൻ ഹാജി, മഹ്മൂദ് ഹാജി നാട്ടക്കൽ, പി.എം. അബ്ദുൽ ഖാദർ, മുഹമ്മദ് ആനെബാഗിലു, എസ്.എം.എ. തങ്ങൾ, ഫാറൂഖ് ഷിറിയ, കെ. രാമകൃഷ്ണൻ, അബ്ദുൽ ലത്തീഫ് കുംബള തുടങ്ങിയവർ സംസാരിച്ചു.
കെ.എഫ്.ഇഖ്ബാൽ സ്വഗതവും മഹമൂദ് കൈക്കംബ നന്ദിയും പറഞ്ഞു.
keywords :mangalpady-panchayath-polution
Post a Comment
0 Comments