Type Here to Get Search Results !

Bottom Ad

അറബിക് സര്‍വ്വകലാശാല എതിര്‍ക്കുന്നവര്‍ ഭയക്കുന്നത് ആരെ:എംഎസ് എഫ്

evisionnews

കാസര്‍കോട്:(www.evisionnews.in) അറബി ഭാഷയുടെ ഉന്നമനത്തിന് വേണ്ടി കേരളത്തില്‍ ഒരു സര്‍വ്വകലാശാല വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഒരു മതത്തിന്റെ മാത്രം ഭാഗമായി കണ്ട് എതിര്‍ക്കുന്നവര്‍ ആരെയാണ് ഭയക്കുന്നതെന്ന് എംഎസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ പുരാതനവും സമ്പന്നവുമായ ഭാഷയാണ് അറബി. മലയാളത്തിനും സംസ്‌കൃതത്തിനും കൃഷിക്കും സര്‍വകാലാശാലകള്‍ ഉള്ള കേരളത്തില്‍ അറബി ഭാഷയോടുള്ള അയിത്തം ആരെ തൃപ്തിപ്പെടുത്താനാണെന്നും യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ഉസാംപള്ളങ്കോട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, റഊഫ് ബാവിക്കര, ഇര്‍ഷാദ് മൊഗ്രാല്‍, സിഐഎ ഹമീദ്, സാദിഖുല്‍ അമീന്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഇര്‍ഷാദ് പടന്ന, ഇബ്രാഹിം പള്ളങ്കോട്, റഫീഖ് വിദ്യാനഗര്‍, തൗസീഫ് പടുപ്പ് സംബന്ധിച്ചു.

keywords :msf-arabic-university-secretariat-meet

Post a Comment

0 Comments

Top Post Ad

Below Post Ad